 
                    കോഴിക്കോട്ട് അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ സ്കൂള്‍ വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിനിരയായതായി മെഡിക്കല്‍ റിപോര്‍ട്ട്. പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി തിരികെയെത്തിച്ചപ്പോള്‍ നല്കിയ മൊഴിയിലും പീഡനം വെളിപ്പെടുത്തിയിരുന്നു. വൈദ്യ പരിശോധനയിലും പീഡനം വ്യക്തമാവുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസ് പോക്സോ വകുപ്പ് പ്രകാരം 2 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
|  | 
 | 
കുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി വെള്ളിമാട് കുന്നിലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എന്‍ട്രി ഹോമിലാണ് കഴിഞ്ഞിരുന്നത്. അവിടെ നിന്ന് സ്കൂളില്‍ പോവുകയും ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിലേക്കെന്ന് പറഞ്ഞുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും തിരച്ചിലില്‍ കണ്ടെത്തുകയുമായിരുന്നു.
പെണ്‍കുട്ടിയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിരിക്കുകയാണിപ്പോള്‍. വെള്ളയില്‍ ഭാഗത്ത് വച്ചാണ് പീഡനം നടന്നതെന്നാണ് കുട്ടി നല്‍കിയിരിക്കുന്ന വിവരം. 
ALSO READ: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസില്‍ ഒരു പിഎഫ്ഐ മുന്‍ പ്രവര്ത്തകന് കൂടി ജാമ്യം
 
                                 
                            
 
                                 
                                 
                                
 
                                     
                                     
                         
                        
 
                         
                        
 
                         
                         
                        