പാളത്തില്‍ ഇറങ്ങിക്കിടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വാണിമേല്‍ കുളപ്പറമ്പില്‍ ഏച്ചിപ്പതേമ്മല്‍ രാഹുല്‍ (30) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് സംഭവം. വാണിമേല്‍ കുളപ്പറമ്പില്‍ എ.പി.നാണുവിന്റെയും ശ്യാമളയുടെയും മകനാണ് രാഹുല്‍. സഹോദരന് ദേവാനന്ദ്.
|
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രാഹുല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇന്റര്‍സിറ്റി എക്സ്പ്രസിനു മുന്പിലേക്കാണ് ഇയാള്‍ ഇറങ്ങിയത്. ട്രെയിനിനടിയില്‍ കുടുങ്ങിയ മൃതദേഹം മാറ്റുന്നതിന്റെ നടപടിക്രമങ്ങള്‍ക്കിടെ അരമണിക്കൂറോളം ട്രെയിന്‍ വൈകി.
സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന രാഹുല്‍ ട്രെയിന്‍ വരുന്നതുകണ്ട് പാളത്തിലേക്ക് ചാടിയിറങ്ങി അവിടെ കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
MTP Rafeek
ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





