04
Jan 2026
Fri
04 Jan 2026 Fri
girls dead body found as hands and legs tied in Karuvarakkund

മലപ്പുറം കരുവാരക്കുണ്ടില്‍ റെയില്‍വേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍ 14കാരിയുടെ മൃതദേഹം കണ്ടെത്തിയത് കൈയും കാലും കൂട്ടിക്കെട്ടിയ നിലയില്‍. പെണ്‍കുട്ടിയുടെ ശരീരമാകെ പരിക്കുകളുണ്ടായിരുന്നു. പോലീസ് പിടിയിലായ 16കാരനാണ് പെണ്‍കുട്ടിയോട് ഈ കൊടുംക്രൂരത ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ചുവെന്നാണ് 16കാരന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ റെയില്‍വേ ട്രാക്കില്‍ നിന്നും ഉയരമുള്ള മേഖലയിലായിരുന്നു വിദ്യാര്‍ഥിനിയുടെ മൃതദേഹം കിടന്നിരുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ സംഭവത്തിലെ അസ്വാഭാവികത പോലീസിനു ബോധ്യപ്പെടുകയും ആണ്‍കുട്ടിയെ ചോദ്യംചെയ്തപ്പോള്‍ കൊലപാതകവും ബലാല്‍സംഗവും വെളിപ്പെടുത്തുകയുമായിരുന്നു.

കുട്ടിയുടെ സ്‌കൂള്‍ ബാഗ് മൃതദേഹത്തിനു അടുത്ത് നിന്നു കണ്ടെത്തിയിട്ടുണ്ട്. ജനസമ്പര്‍ക്കമില്ലാത്ത സ്ഥലത്തേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന ശേഷമായിരുന്നു സുഹൃത്തുകൂടിയായ 16കാരന്‍ ക്രൂരമായ ലൈംഗികാതിക്രമം നടത്തിയത്. കഴുത്തുഞെരിച്ചായിരുന്നു കൊലപാതകം.

പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പോലീസ് പിടിയിലായ 16കാരന്‍. അഞ്ചാം തീയതി മുതല്‍ പ്രതി സ്‌കൂളില്‍ പോയിട്ടില്ലെന്നാണ് വിവരം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. പെണ്‍കുട്ടി നന്നായി പഠിച്ചിരുന്നുവെന്നും എല്ലാ കാര്യത്തിലും സജീവമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ സ്‌കൂളിലേക്കു പോയ പെണ്‍കുട്ടി ക്ലാസില്‍ കയറിയിരുന്നില്ല. കാണാതെ വന്നതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയും വ്യാപകമായി തിരച്ചില്‍ നടത്തിവരികയും ചെയ്യുന്നതിനിടെയാണ് സംശയം തോന്നി 16കാരനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ALSO READ: കരുവാരക്കുണ്ടില്‍ 14കാരിയെ ബലാല്‍സംഗം ചെയ്തുകൊന്നു; 16കാരന്‍ പിടിയില്‍