01
Jun 2023
Thu
01 Jun 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: ദൂരദർശനിലെ ആദ്യകാല ഇംഗ്ലീഷ് വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു. 1971 ൽ ദൂരദർശനിൽ ജോലിയിൽ പ്രവേശിച്ച ഗീതാഞ്ജലി ഏകദേശം 30 വർഷത്തോളം വാർത്താ അവതാരകയായി ജോലി ചെയ്തു.

മികച്ച അവതാരകയ്ക്കുള്ള അവാർഡ് നാലുതവണ സ്വന്തമാക്കി. ന്യൂസ് ടുനൈറ്റ്, ദ വേൾഡ് ദിസ് വീക്ക്, ദ സിറ്റിസൺ ചാർട്ടർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. 1989ൽ മികച്ച പ്രകടനത്തിന് ഇന്ദിരാഗാന്ധി പ്രിയദർശിനി അവാർഡ് നേടി. കൊൽക്കത്തയിലെ ലൊറെറ്റോ കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഡിപ്ലോമയും നേടിയിട്ടുണ്ട്. 2005ൽ ദൂരദർശനിൽനിന്ന് വിരമിച്ചശേഷം മാർക്കറ്റിങ്, കോർപ്പറേറ്റ് കമ്യൂണിക്കേഷൻ മേഖലകളിലേക്ക് ചുവടുമാറിയ ഇവർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രിയുടെ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.