23
Aug 2023
Mon
23 Aug 2023 Mon

അല്ല.. ഇതാരിത്, മക്ഗ്രാത്തോ? കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് ഓണാശംസ നേര്‍ന്ന് ഒസീസ് ഇതിഹാസം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

തിരുവനന്തപുരം:മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഞെട്ടിച്ചിരിക്കിക്കുകയാണ് ആസ്‌ട്രേലിയന്‍ ഇതിഹാസ പേസ് ബൗളര്‍ ഗ്ലെന്‍ മക്ഗ്രാത്ത്. കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് പരമ്പരാഗത കേരളീയ വേഷത്തിലെത്തിയായിരുന്നു മക്ഗ്രാത്തിന്റെ ഓണാശംസ. ‘ഓണാഘോഷങ്ങളുടെ ഭാഗമാകുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മുഴുവന്‍ മലയാളികളും ഈ വലിയ ഉത്സവം ആഘോഷിക്കുന്നു. എല്ലാവര്‍ക്കും എന്റെ സന്തോഷകരമായ ഓണാശംസകള്‍’ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തിറക്കിയ വിഡിയോയില്‍ മക്ഗ്രാത്ത് പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്റെയും എം.ആര്‍.എഫ് പേസ് ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ സംഘടിപ്പിക്കുന്ന ഫാസ്റ്റ് ബൗളേഴ്‌സ് ക്യാമ്പില്‍ പങ്കെടുക്കാനായി മക്ഗ്രാത്ത് എത്തിയിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.