13
Sep 2024
Thu
13 Sep 2024 Thu

കേരളത്തില്‍ നിന്നുള്ള ഇ-ലേര്‍ണിങ് സ്റ്റാര്‍ട്ടപ്പിന് ആഗോള അംഗീകാരം. മലപ്പുറം ജില്ലയിലെ അരീക്കോട്, കുനിയില്‍ ആസ്ഥാനമായുള്ള സ്‌കൂള്‍ ഗുരു എന്ന വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് സംരംഭത്തിനാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടെക് എ.ഐ കമ്പനികളിലൊന്നായ എന്‍വീഡിയയുടെ അംഗീകാരം ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റാര്‍ട്ടപ്പ് ഇന്‍ സെപ്ഷന്‍ പദ്ധതിയിലാണ് കമ്പനി ഇടംപിടിച്ചത്. പദ്ധതിയില്‍ ഭാഗമായതോടെ നിര്‍മിത ബുദ്ധി എ.ഐ ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യകള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രയോജനപ്പെടുത്താന്‍ കമ്പനിക്ക് സാധിക്കും.
അരീക്കോട് ഉഗ്രപുരം സ്വദേശികളായ അമീര്‍ ഷാജി, അസ്ഹറുദ്ദീന്‍, ജെറിന്‍ എന്നീ ചെറുപ്പക്കാര്‍ ചേര്‍ന്ന് 2020-ല്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് സംരംഭം കെജി മുതല്‍ 12 തരം വരെയുള്ള കുട്ടികള്‍ക്ക് വ്യക്തിഗത ഓണ്‍ലൈന്‍ ട്യൂഷന്‍ ഒരുക്കുന്ന പ്ലാറ്റ് ഫോമാണ്.

നിലവില്‍ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി 500 ല്‍ അധികം കുട്ടികള്‍ സ്‌കൂള്‍ ഗുരു ഇ-ലേര്‍ണിങില്‍ പഠനം നടത്തുന്നുണ്ട്. സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുന്ന ലോകപ്രശസ്ത സംരംഭമാണ് എന്‍വീഡിയ. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് അംഗത്വം. ഇവര്‍ക്ക് ആവശ്യമായ എല്ലാവിധ നവ സാങ്കേതിക സഹായങ്ങള്‍ എന്‍വീഡിയ നല്‍കും.