31
Mar 2026
Tue
31 Mar 2026 Tue
donald trump

ഇറാനെതിരായ യുദ്ധത്തിന് പിന്തുണ നല്‍കാത്ത രാജ്യങ്ങളോട് പരിഭവിച്ച് യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ്. പോയി നിങ്ങളുടെ എണ്ണ എടുക്കൂ എന്നാണ് ട്രംപ് ഈ രാജ്യങ്ങളോട് പറയുന്നത്. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ മുഖേനയാണ് ട്രംപിന്റെ പ്രതികരണം. ഒന്നുകില്‍ യുഎസില്‍ നിന്ന് എണ്ണ വാങ്ങുക അല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് വഴി പോയി എടുക്കാനുമാണ് ട്രംപിന്റെ നിര്‍ദേശം. യുകെ അടക്കമുള്ള രാജ്യങ്ങളായിരുന്നു യുദ്ധത്തില്‍ പങ്കുചേരാനുള്ള ട്രംപിന്റെ ആവശ്യം നിരാകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലുള്ള നിയന്ത്രണം തുടരുകയാണ്. ഇതിനാല്‍ സൗഹൃദരാജ്യങ്ങളിലേക്ക് ഒഴികെയുള്ള എണ്ണക്കപ്പലുകള്‍ക്ക് ഇറാന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിന്റെ അന്ത്യശാസന ഇറാന്‍ തള്ളിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കാനായി കരയുദ്ധമടക്കമുള്ള നടപടികളിലേക്ക് പോവാന്‍ യുഎസ് തീരുമാനിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

ALSO READ:യുഎസ്-ഇറാന്‍ യുദ്ധം: യുഎഇ ഓഹരി വിപണിക്ക് നഷ്ടം 120 ബില്യണ്‍ ഡോളര്‍; ടൂറിസം മേഖലയ്ക്കും തിരിച്ചടി