13
Aug 2024
Sat
13 Aug 2024 Sat
The Goat

വിജയ് ആരാധകരെ ആവേശത്തിലാക്കി ദളപതി ഇരട്ട വേഷത്തിലെത്തുന്ന ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ഗോട്ട്) ട്രെയിലര്‍ പുറത്ത്. (Goat trailer: Vijay as Agent Gandhi; trailer made fans excited) തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ‘ദി ഗോട്ട്’. അതിനാല്‍ തന്നെ സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറും ശ്രദ്ധ നേടുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ആക്ഷന്‍ മൂഡില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഏജന്റ് ഗാന്ധിയുടെ വേഷത്തിലാണ് വിജയ്.റോ ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എസ്എടിഎസ് എന്ന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ ചുറ്റിപ്പറ്റിയുള്ളതാണ് ദി ഗോട്ട്’. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

സജീവ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ എത്തുന്ന വിജയ് ചിത്രമാണ് ദ ഗോട്ട്. വിജയ്‌യുടെ കരിയറിലെ 68-ാമത്തെ ചിത്രമാണിത്. ഒടിടി റൈറ്റ്‌സ് വില്‍പ്പനയിലൂടെ നിര്‍മ്മാതാക്കള്‍ വന്‍ തുകയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ആഗസ്ത് ആറിന് ചിത്രത്തിന്റെ യുകെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. വന്‍വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചതും. ഐമാക്‌സിന്റെ മാത്രം കണക്കെടുത്താല്‍ ഇതിനകം 25 സ്‌ക്രീനുകള്‍ യുകെയില്‍ ചിത്രത്തിന് ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. റിലീസിലേക്ക് അടുക്കുമ്പോള്‍ ഇത് ഇനിയും വര്‍ധിക്കാം.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയില്‍ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്‌നേഹ, ലൈല, വൈഭവ്, പ്രേംഗി അമരന്‍, അരവിന്ദ്, അജയ് രാജ്, പാര്‍വതി നായര്‍, കോമള്‍ ശര്‍മ്മ, യുഗേന്ദ്രന്‍, അഭ്യുക്ത മണികണ്ഠന്‍, അഞ്ജന കിര്‍ത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.

സപ്തംബര്‍ 5-ന് ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തില്‍ റെക്കോര്‍ഡ് റിലീസായി ശ്രീ ഗോകുലം മൂവീസ് പ്രേക്ഷകരുടെ മുന്നിലെത്തിക്കും.

ALSO READ: സംസ്ഥാനത്ത് അവഗണിക്കപ്പെട്ട ആട്ടം ദേശീയ പുരസ്‌കാരത്തില്‍ നിറഞ്ഞാടി

ഛായാഗ്രഹണം- സിദ്ധാര്‍ത്ഥ നൂനി, ചിത്രസംയോജനം- വെങ്കട് രാജേന്‍, ആക്ഷന്‍- ദിലീപ് സുബ്ബരായന്‍, കലാസംവിധാനം- ബി ശേഖര്‍, സൂര്യ രാജീവന്‍, വസ്ത്രാലങ്കാരം- വാസുകി ഭാസ്‌കര്‍, പല്ലവി സിങ്, സൗണ്ട് ഡിസൈന്‍- ടി ഉദയകുമാര്‍, രഞ്ജിത് വേണുഗോപാല്‍, സരവകുമാര്‍, സൗണ്ട് മിക്‌സിങ്- ടി ഉദയകുമാര്‍, നൃത്ത സംവിധാനം- സതീഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- എം.സെന്തികുമാര്‍, ഗോവിന്ദരാജ്, രാംകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, വിഎഫ്എക്‌സ് ഹെഡ്- ആര്‍. ഹരിഹര സുതന്‍, പബ്ലിസിറ്റി ഡിസൈന്‍- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്.

തമിഴ് സിനിമയുടെ ചരിത്രത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നിലവില്‍ ലിയോയുടെ പേരിലാണ്. ഗോട്ട് പോസിറ്റീവ് അഭിപ്രായം നേടിയാല്‍ ലിയോയുടെ കളക്ഷനെ മറികടക്കാന്‍ സാധ്യതയുണ്ട്. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് വിവരം.