70-ാമത് ദേശീയ ചലച്ചിത്രം പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ക്ക് അഭിമാനമായി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’.(70th National film awards: Aattam best movie) മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം അടക്കം മൂന്ന് ദേശീയ ബഹുമതികളാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.
|
2022ലെ ചിത്രങ്ങളായിരുന്നു ദേശീയ പുരസ്‌കാരങ്ങള്‍ക്കായി ഇത്തവണ പരിഗണിച്ചത്. മലയാളത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച കൂട്ടത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്തത് നിലപാടിലെ ഇരട്ടത്താപ്പ് പ്രമേയമാക്കി വന്ന ആട്ടമായിരുന്നു.
‘ആട്ടം’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇതൊരു മധുര പ്രതികാരം കൂടിയാണ്. 2024 ജനുവരി 5 നാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും 2022 ഡിസംബറില്‍ തന്നെ സെന്‍സറിങ് പൂര്‍ത്തിയാക്കിയിരുന്നു. ‘ആട്ടം’ കഴിഞ്ഞ തവണത്തെ സംസ്ഥാന പുരസ്‌ക്കാരത്തിനായും മത്സരിച്ചിരുന്നു. എന്നാല്‍ അന്ന് ഒരൊറ്റ പുരസ്‌കാരത്തിന് പോലും ചിത്രം പൂര്‍ണമായും ്അവഗണിക്കപ്പടുകയായിരുന്നു.
അതേസമയം 2023ലെ ഐഎഫ്എഫ്കെ അടക്കമുള്ള ഫെസ്റ്റിവലുകളില്‍ ചിത്രം മത്സരിക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആട്ടം റിലീസ് ചെയ്തത്. ഇപ്പോള്‍ 2022ലെ ദേശീയപുരസ്‌കാരത്തിനായി മത്സരിച്ച ആട്ടം മൂന്ന് പുരസ്‌കാരങ്ങളാണ് നേടിയിരിക്കുന്നത്.

മികച്ച സിനിമ, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥ എന്നീ വിഭാഗത്തിലാണ് ചിത്രം പുരസ്‌കാരം നേടിയത്. കോവിഡ് കാലത്ത് നടന്‍ വിനയ് ഫോര്‍ട്ടിനൊപ്പം സംവിധായകന്‍ ആനന്ദ് ഏകര്‍ഷി നടത്തിയ ഒരു യാത്രയാണ് ‘ആട്ടം’ എന്ന സിനിമയുടെ പിറവിക്ക് കാരണമായത്.
ബി 32 മുതല്‍ 42 വരെ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സറീന്‍ ഷിഹാബും, മലയാളികളുടെ പ്രിയങ്കരനായ നടന്‍ വിനയ് ഫോര്‍ട്ടും അടക്കം 13 പേരാണ് ആട്ടത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തിയത്. വ്യത്യസ്ത സാഹചര്യത്തില്‍ പുരുഷന്മാര്‍ക്ക് ഒരു പെണ്ണിനോട് തോന്നുന്ന സമീപനമാണ് ആട്ടം സംസാരിച്ചത്. നാടകത്തില്‍ അഭിനയിക്കുന്നവരുടെ ഇടയില്‍ നടക്കുന്ന ക്രൈം ഡ്രാമയായിരുന്നു സിനിമ.
ചിത്രത്തിലെ നായികയായ സരിന്‍ ഷിഹാബും നടന്‍ കലാഭവന്‍ ഷാജോണും ഒഴികെ ആട്ടത്തില്‍ കഥപാത്രങ്ങളായി എത്തിയവരെല്ലാം കൊച്ചിയിലെ ലോകധര്‍മി എന്ന നാടകസംഘത്തില്‍ അംഗങ്ങളായിരുന്നു. അഭിനേതാവായും സംവിധായകനായും ആനന്ദ് ഏകര്‍ഷിയും ലോകധര്‍മിക്കൊപ്പം സഞ്ചരിക്കുന്നുണ്ടായിരുന്നു.
സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും കൂടി പ്രവര്‍ത്തിക്കാന്‍ പറ്റുന്ന ഒരു സിനിമ, വര്‍ഷങ്ങളായി നാടക രംഗത്ത് മാത്രം പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ക്കായി തന്നെ കൊണ്ട് കൂടി സഹായിക്കാന്‍ പറ്റുന്ന ഒരു സിനിമ, ഇതായിരുന്നു വിനയ് ആനന്ദ് ഏകര്‍ഷിയോട് ആവശ്യപ്പെട്ടത്.
സിനിമയുടെ ആദ്യ പത്ത് മിനിറ്റ് പൈലറ്റ് എപ്പിസോഡ് പോലെ ചിത്രീകരിച്ച ശേഷമായിരുന്നു നിര്‍മാതാവിനെ സംവിധായകനും സംഘവും ചെന്ന് കണ്ടത്. നിര്‍മാതാവ് സമ്മതം അറിയിച്ചതോടെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സിനിമയെന്ന സ്വപ്നം സഫലമാവുകയായിരുന്നു.
ഒരു നാടകസംഘത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ആട്ടത്തില്‍ ലോകധര്‍മിയിലെ അഭിനേതാക്കള്‍ക്കൊപ്പം കലാഭവന്‍ ഷാജോണും സരിനും ചേര്‍ന്നതോടെ മികച്ച അഭിനയ പ്രകടനമായിരുന്നു ലഭിച്ചത്.
34 ദിവസത്തോളം നിരന്തരമായി നടത്തിയ റിഹേഴ്സലും തുടര്‍ന്ന് 7 ദിവസം സിനിമ ചിത്രീകരിച്ച ലൊക്കേഷനുകളില്‍ നടത്തിയ റിഹേഴ്സലിനുമവസാനമാണ് ആട്ടം സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
നാടകത്തില്‍ മാത്രം അഭിനയിച്ച പരിചയമുണ്ടായിരുന്ന അഭിനേതാക്കളില്‍ ഭൂരിപക്ഷത്തിനും ഈ റിഹേഴ്സല്‍ വലിയ സഹായകരമായിരുന്നു. മുഖംമൂടികളില്‍ ജീവിക്കുന്ന മനുഷ്യനെ കാണിച്ച ചിത്രം ഒടുവില്‍ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
സൂപ്പര്‍സ്റ്റാറുകളില്ലാതെ വളരെ കുറഞ്ഞ ബജറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രം ദേശീയ തലത്തില്‍ വലിയൊരു പുരസ്‌കാരത്തിന് അര്‍ഹമായെന്നത് മലയാള സിനിമയ്ക്ക് അഭിമാനകരമാണ്.
മലയാളിത്തിളക്കം
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’യാണ് മികച്ച മലയാളം ചിത്രം. മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രീപഥ് യാന്‍ മികച്ച ബാലതാരമായി.
മലയാളത്തിന് അഭിമാനമായി മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോന്‍ സ്വന്തമാക്കി. ധനുഷ് നായകനായെത്തിയ ‘തിരുച്ചിത്രാമ്പലം’ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. സൗദി വെള്ളക്കയിലെ ഗാനാലാപനത്തിന് ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
മലയാളിയായ ജോഷി ബെനഡിക്റ്റ് സംവിധാനം ചെയ്ത ‘എ കോക്കനട്ട് ട്രീ’യാണ് മികച്ച ആനിമേഷന്‍ ചിത്രം. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തതും മലയാളികള്‍ക്ക് അഭിമാനമായി.
2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
പുരസ്‌കാരങ്ങള്‍ ഇങ്ങനെ:

നടന്‍ – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോന്‍ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്‌സ്പ്രസ്)
സംവിധായകന്‍ – സൂരജ് ആര്‍ ബര്‍ജാത്യ (ഊഞ്ചായി)
ജനപ്രിയ ചിത്രം -കാന്താര
നവാഗത സംവിധായകന്‍ -പ്രമോദ് കുമാര്‍ – ഫോജ
ഫീച്ചര്‍ ഫിലിം – ആട്ടം
തിരക്കഥ – ആനന്ദ് ഏകര്‍ഷി (ആട്ടം)
തെലുങ്ക് ചിത്രം – കാര്‍ത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ഗുല്‍മോഹര്‍
സംഘട്ടനസംവിധാനം – അന്‍ബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന – നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ)
സംഗീതസംവിധായകന്‍ – പ്രീതം (ബ്രഹ്‌മാസ്ത്ര)
ബി.ജി.എം -എ.ആര്‍.റഹ്‌മാന്‍ (പൊന്നിയിന്‍ സെല്‍വന്‍ 1)
കോസ്റ്റ്യൂം- നിഖില്‍ ജോഷി
പ്രൊഡക്ഷന്‍ ഡിസൈന്‍ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈന്‍ – ആനന്ദ് കൃഷ്ണമൂര്‍ത്തി (പൊന്നിയിന്‍ സെല്‍വന്‍ 1)
ക്യാമറ – രവി വര്‍മന്‍ (പൊന്നിയിന്‍ സെല്‍വന്‍-1)
ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകന്‍ – അരിജിത് സിംഗ് (ബ്രഹ്‌മാസ്ത്ര)
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ഗുപ്ത (ഊഞ്ചായി)
സഹനടന്‍- പവന്‍ രാജ് മല്‍ഹോത്ര (ഫൗജ)

പ്രത്യേക ജൂറി പുരസ്‌കാരം – നടന്‍ – മനോജ് ബാജ്‌പേയി (ഗുല്‍മോഹര്‍), കാഥികന്‍ – സംഗീത സംവിധായകന്‍ സഞ്ജയ് സലില്‍ ചൗധരി
തെലുങ്ക് ചിത്രം – കാര്‍ത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ഗുല്‍മോഹര്‍
മികച്ച ഫിലിം ക്രിട്ടിക് -ദീപക് ദുവ
മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാര്‍ത്ഥിവ് ധര്‍ (കിഷോര്‍കുമാര്‍: ദ അള്‍ട്ടിമേറ്റ് ബയോഗ്രഫി)
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍
പ്രത്യേക പരാമര്‍ശം – 1. ബിരുബാല 2. ഹര്‍ഗില -ദ ഗ്രേറ്റര്‍ അഡ്ജറ്റന്റ് സ്റ്റോര്‍ക്ക്
തിരക്കഥ – മോണോ നോ അവെയര്‍ (കൗശിക് സര്‍ക്കാര്‍)
നറേഷന്‍ / വോയിസ് ഓവര്‍ – സുമന്ത് ഷിന്‍ഡേ (മര്‍മഴ്‌സ് ഓഫ് ദ ജംഗിള്‍)
സംഗീത സംവിധാനം – വിശാല്‍ ഭരദ്വാജ് (ഫര്‍സാത്)
എഡിറ്റിങ് – സുരേഷ് അഴ്‌സ് (മധ്യാന്തര)
സൗണ്ട് ഡിസൈന്‍ – മാനസ് ചൗധരി (യാന്‍)
ഛായാഗ്രഹണം – സിദ്ധാര്‍ത്ഥ് ദിവാന്‍ (മോണോ നോ അവെയര്‍)
സംവിധാനം – മിറിയം ചാണ്ടി മേനാച്ചേരി (ഫ്രം ദ ഷാഡോ)
ഷോര്‍ട്ട് ഫിലിം ഓഫ് 30 മിനിറ്റ്‌സ് – സുന്യുത (സംവിധാനം – നബാപന്‍ ദേക)
മികച്ച ആനിമേഷന്‍ ചിത്രം – എ കോക്കനട്ട് ട്രീ (സംവിധാനം – ജോഷി ബെനഡിക്റ്റ്)
നോണ്‍ ഫീച്ചര്‍ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആന്‍ഡ് എന്‍വയേണ്മെന്റല്‍ വാല്യൂസ് – ഓണ്‍ ദ ബ്രിങ്ക് സീസണ്‍ 2 – ഘരിയാല്‍ (സംവിധാനം- ആകാന്‍ഷാ സൂദ് സിംഗ്)
മികച്ച ഡോക്യുമെന്ററി – മര്‍മേഴ്‌സ് ഓഫ് ദ ജംഗിള്‍ (സംവിധാനം- സോഹില്‍ വൈദ്യ)
ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫിലിം – രംഗ വിഭോഗ (കന്നഡ), വര്‍സ (മറാഠി)
ബയോഗ്രഫിക്കല്‍ /ഹിസ്റ്റോറിക്കല്‍ /റീകണ്‍സ്ട്രക്ഷന്‍ കോംപിലേഷന്‍ ഫിലിം – അനാഖി ഏക് മോഹന്‍ജോ ദാരോ
നവാഗത സംവിധായകന്‍ – ബസ്തി ദിനേശ് ഷേണായ് (മധ്യാന്തര)
മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം – ഐന (സംവിധാനം -സിദ്ധാന്ത് സരിന്‍)


