കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു. മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്നാണ് കാറിലെത്തിയ സംഘം സ്വര്‍ണം കവര്‍ന്നത്. ഇന്നലെരാത്രി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ ഇടിച്ചു വീഴ്ത്തി, കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണം തട്ടിയെടുത്തത്.
|
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കൊടുവള്ളി – ഓമശ്ശേരി റോഡില്‍ ഒതയോത്തെ മുത്തമ്പലത്ത് വെച്ചായിരുന്നു സംഭവമെന്ന് ബൈജു പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
രാത്രി കടയടച്ച ശേഷം സ്വര്‍ണാഭരണങ്ങളുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ബൈജു. ഇതിനിടെ കാറിലെത്തിയ സംഘം വഴിയില്‍ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. വെള്ളക്കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് ബൈജു പോലീസില്‍ നല്‍കിയ പരാതിയില്‍ അറിയിച്ചിട്ടുണ്ട്.
സ്വര്‍ണപ്പണി കൂടി ചെയ്യുന്ന ആളായതിനാല്‍ മറ്റ് പലരുടെയും സ്വര്‍ണം കൂടി തന്റെ പക്കലുണ്ടായിരുന്നെന്നും ബൈജു പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Gold merchant attacked in Koduvally, two kilos of gold stolen





