|
കൊച്ചി: കേരളത്തിൽ സ്വര്‍ണവില സർവകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. പവന് 56,000 എന്ന റെക്കോഡിൽ എത്തിയിരിക്കുക ആണ് ഇന്ന് സ്വർണ്ണവില. പവന് 160 രൂപ ഇന്ന് വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 56,000 തൊട്ടു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം സൃഷ്ടിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടിയായി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 ലെത്തിയത്.
എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. എന്നാല്‍ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ കൂടി വീണ്ടും പഴയ വിലയിൽ തിരിച്ചെത്തുക ആയിരുന്നു.
അഞ്ചുദിവസത്തിനിടെ 1400 രൂപയാണ് വര്‍ധിച്ചത്.
ഈ മാസത്തെ സ്വർണ വില
| 1-Sep-24 | 53560 |
| 2-Sep-24 | Rs. 53,360 (Lowest of Month) |
| 3-Sep-24 | Rs. 53,360 (Lowest of Month) |
| 4-Sep-24 | Rs. 53,360 (Lowest of Month) |
| 5-Sep-24 | Rs. 53,360 (Lowest of Month) |
| 6-Sep-24 | 53760 |
| 7-Sep-24 | 53440 |
| 8-Sep-24 | 53440 |
| 9-Sep-24 | 53440 |
| 10-Sep-24 | 53440 |
| 11-Sep-24 | 53720 |
| 12-Sep-24 | 53640 |
| 13-Sep-24 | 54600 |
| 14-Sep-24 | 54920 |
| 15-Sep-24 | 54920 |
| 16-Sep-24 | 55040 |
| 17-Sep-24 | 54920 |
| 18-Sep-24 | 54800 |
| 19-Sep-24 | 54600 |
| 20-Sep-24 | 55080 |
| 21-Sep-24 | 55680 |
| 22-Sep-24 | 55680 |
| 23-Sep-24 Yesterday » |
55840 |
| 24-Sep-24 Today » |
Rs. 56,000 (Highest of Month) |


