11
Oct 2024
Thu
11 Oct 2024 Thu
Kerala Gold Rate: Gold price jumps; this month's highest rate to 65,000

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തിൽ സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവില ഇന്നും വർദ്ധിച്ചു. ഒരു പവന് 80 രൂപ വര്‍ധിച്ചതോടെ കേരളത്തിൽ പവന്‍ സ്വര്‍ണത്തിന്റെ വില 56,880 രൂപയായി ഉയര്‍ന്ന് പുതിയ റെക്കോഡിലെത്തി. ഗ്രാമിന് പത്തുരൂപയാണ് ഇന്ന് ഉയര്‍ന്നത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചൊവ്വാഴ്ച ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56,400 രൂപയായിരുന്നു ഇന്നലെ. നേരത്തെ സെപ്റ്റംബര്‍ 27ന് ആണ് ഈ വിലയില്‍ സ്വര്‍ണമെത്തിയത്. സ്വര്‍ണവില വര്‍ദ്ധനവില്‍ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ നേരിടുന്നത്. ഈ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ മാറ്റമില്ലാതെ തുടര്‍ന്ന 53,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗസ്റ്റില്‍ സ്വര്‍ണം വാങ്ങാന്‍ നല്ല അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയില്‍ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

സ്വര്‍ണം വിലയില്‍ മാത്രമല്ല വെള്ളിവിലയിലും ഇന്ന് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 101 രൂപയും കിലോഗ്രാമിന് 1,01,000 രൂപയുമാണ് വില. സ്വര്‍ണവില പോലെ അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക