17
Jan 2025
Mon
17 Jan 2025 Mon
Kerala Gold Price: Gold price increased in Kerala today

കൊച്ചി: രണ്ട് ദിവസത്തെ നേരിയ ഇടിവിന് ശേഷം കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയരങ്ങളിലെത്തി. വെള്ളിയാഴ്ച വെള്ളിയാഴ്ചത്തെ 59,600 എന്ന നിലയിലേക്കാണ് സ്വര്‍ണവില വീണ്ടും എത്തിയത്. ഇന്ന് 120 രൂപയാണ് പവന് കൂടിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം മടങ്ങിയെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7450 രൂപയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇത് കടന്നും കുതിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.

ജനുവരിയിലെ വില വ്യത്യാസം

1-Jan-25 Rs. 57,200 (Lowest of Month)
2-Jan-25 57440
3-Jan-25 58080
4-Jan-25 57720
5-Jan-25 57720
6-Jan-25 57720
7-Jan-25 57720
8-Jan-25 57800
9-Jan-25 58080
10-Jan-25 58280
11-Jan-25 58520
12-Jan-25 58520
13-Jan-25 58720
14-Jan-25 58640
15-Jan-25 58720
16-Jan-25 59120
17-Jan-25 Rs. 59,600 (Highest of Month)
18-Jan-25 59480
19-Jan-25
Yesterday »
59480
20-Jan-25
Today »
Rs. 59,600 (Highest of Month)