16
Jan 2025
Wed
16 Jan 2025 Wed
Gold prices in Kerala have fallen again, falling by Rs 5 per gram.

Kerala Gold Rate: സ്വര്‍ണ വില സര്‍വകാല റെക്കോർഡിൽ; ഇന്ന് കൂടിയത് 680 രൂപ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തിൽ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. പവന് 680 രൂപയാണ് കൂടിയത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,595 രൂപ ആണ്. ഗ്രാമിന് 85 രൂപയാണ് ഇന്ന് കൂടിയത്. റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ രണ്ടു ദിവസം തുടര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞിരുന്നു. എങ്കിലും 60,000ന് മുകളില്‍ തന്നെ തുടര്‍ന്നു.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.