കൊച്ചി: കേരളത്തിൽ സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ ആണു ഇന്ന് വര്‍ധിച്ച്ത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 7060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില
|
മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും കുതിക്കുക ആണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്.
ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. എന്നാല്‍, പഴയനിരക്കിലേക്ക് കുതിച്ചെത്തുന്നതാണ് പിന്നീട്കണ്ടത്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. രാജ്യാന്തര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലും വിലക്കുതിപ്പിനിടയാക്കിയത്.
ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. എന്നാല്‍, പഴയനിരക്കിലേക്ക് കുതിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഈ മാസത്തെ വിലയിലെ മാറ്റം
| Date | Price of 1 Pavan Gold (Rs.) |
| 1-Sep-24 | 53560 |
| 2-Sep-24 | Rs. 53,360 (Lowest of Month) |
| 3-Sep-24 | Rs. 53,360 (Lowest of Month) |
| 4-Sep-24 | Rs. 53,360 (Lowest of Month) |
| 5-Sep-24 | Rs. 53,360 (Lowest of Month) |
| 6-Sep-24 | 53760 |
| 7-Sep-24 | 53440 |
| 8-Sep-24 | 53440 |
| 9-Sep-24 | 53440 |
| 10-Sep-24 | 53440 |
| 11-Sep-24 | 53720 |
| 12-Sep-24 | 53640 |
| 13-Sep-24 | 54600 |
| 14-Sep-24 | 54920 |
| 15-Sep-24 | 54920 |
| 16-Sep-24 | 55040 |
| 17-Sep-24 | 54920 |
| 18-Sep-24 | 54800 |
| 19-Sep-24 | 54600 |
| 20-Sep-24 | 55080 |
| 21-Sep-24 | 55680 |
| 22-Sep-24 | 55680 |
| 23-Sep-24 | 55840 |
| 24-Sep-24 Yesterday » |
56000 |
| 25-Sep-24 Today » |
Rs. 56,480 (Highest of Month) |


