കൊച്ചി: ചാഞ്ചാട്ടം കഴിഞ്ഞു കേരളത്തിൽ ഓരോ ദിവസവും സ്വർണവില കുതിക്കുക ആണ്. ഇന്നലെ കൂടിയതിനേക്കാൽ ഇന്ന് കൂടി. തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില കൂടിയത്തോടെ പവൻ വില 64,000 കടന്നു. പവന് 64,280 രൂപയും ഗ്രാമിന് 8,035 യും ആണ് ഇന്നത്തെ വില.
|
പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഇന്ന് കൂടിയത്. രണ്ട് ദിവസം കൊണ്ട് സ്വർണത്തിന് 760 രൂപയുടെ വർധനവാണ് കേരളത്തിൽ രേഖപ്പെടുത്തിയത്.
ഇന്നലെ പവന് 63,760 രൂപയും ഗ്രാമിന് 7,970 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച 63,920 രൂപയായിരുന്ന പവൻ വില ശനിയാഴ്ച 63,120 യിലേക്ക് താഴ്ന്നു. ഈ വില ഞായറാഴ്ചയും തുടർന്നു. തിങ്കളാഴ്ച 240 രൂപ കൂടി പവൻ വില 63,520 രൂപയിലെത്തി.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.
ഫെബ്രുവരി മാസത്തെ സ്വര്‍ണവില
| 1-Feb-25 | 61960 |
| 2-Feb-25 | 61960 |
| 3-Feb-25 | Rs. 61,640 (Lowest of Month) |
| 4-Feb-25 | 62480 |
| 5-Feb-25 | 63240 |
| 6-Feb-25 | 63440 |
| 7-Feb-25 | 63440 |
| 8-Feb-25 | 63560 |
| 9-Feb-25 | 63560 |
| 10-Feb-25 | 63840 |
| 11-Feb-25 (Morning) |
Rs. 64,480 (Highest of Month) |
| 11-Feb-25 (Afternoon) |
64080 |
| 12-Feb-25 | 63520 |
| 13-Feb-25 | 63840 |
| 14-Feb-25 | 63920 |
| 15-Feb-25 | 63120 |
| 16-Feb-25 | 63120 |
| 17-Feb-25 | 63520 |
| 18-Feb-25 Yesterday » |
63760 |
| 19-Feb-25 Today » |
Rs. 64,280 |


