13
Apr 2024
Fri
13 Apr 2024 Fri

കൊച്ചി: സർവകാല റെക്കോര്‍ഡുകള്‍ മറികടന്ന് കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഇന്ന് പവന് 360 രൂപ അണ് കുറഞ്ഞത്. എങ്കിലും സ്വര്‍ണവില ഇപ്പോഴും താരതമ്യേനം ഉയര്‍ന്ന നിരക്കില തന്നെയാണ് സ്വർണ നിരക്ക്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 6415 രൂപയാണ് ഇന്നത്തെ വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വിലയായ 51,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടിയിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6460 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഈ മാസം മൂന്നാം തവണയാണ് സ്വര്‍ണവില റെക്കോഡ് സൃഷ്ടിക്കുന്നത്.

Gold price on april 05 kerala updates

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക