കൊച്ചി: കേരളത്തിൽ എല്ലാ റെക്കോർഡും ഭേദിച്ച് സ്വർണവില കുത്തിക്കുക ആണ്. പവന് ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്നത്. ഇന്ന് 64,560 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഇന്ന് ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 8070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
|
ഇന്ന് 64,480 എന്ന റെക്കോര്‍ഡ് മറികടന്നതോടെ, ഉടന്‍ തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില മുന്നേറുമെന്ന സൂചനയാണ് വിപണിയിൽ ലഭിക്കുന്നത്. 11ന് 64,480 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 63,120 രൂപയായി താഴ്ന്ന ശേഷമാണ് തിരിച്ചുകയറിയത്. നാലു ദിവസത്തിനിടെ 1400 രൂപയിലധികമാണ് സ്വർണത്തിന് കേരളത്തിൽ കൂടിയത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.
ഫെബ്രുവരി മാസത്തെ സ്വര്‍ണവില
| Date | Price of 1 Pavan Gold (Rs.) |
| 1-Feb-25 | 61960 |
| 2-Feb-25 | 61960 |
| 3-Feb-25 | Rs. 61,640 (Lowest of Month) |
| 4-Feb-25 | 62480 |
| 5-Feb-25 | 63240 |
| 6-Feb-25 | 63440 |
| 7-Feb-25 | 63440 |
| 8-Feb-25 | 63560 |
| 9-Feb-25 | 63560 |
| 10-Feb-25 | 63840 |
| 11-Feb-25 (Morning) |
64480 |
| 11-Feb-25 (Afternoon) |
64080 |
| 12-Feb-25 | 63520 |
| 13-Feb-25 | 63840 |
| 14-Feb-25 | 63920 |
| 15-Feb-25 | 63120 |
| 16-Feb-25 | 63120 |
| 17-Feb-25 | 63520 |
| 18-Feb-25 | 63760 |
| 19-Feb-25 Yesterday » |
64280 |
| 20-Feb-25 Today » |
Rs. 64,560 |


