24
Sep 2025
Tue
24 Sep 2025 Tue
Kerala Gold Rate: All records broken; Gold price crosses 80,000

സംസ്ഥാനത്ത് വീണ്ടും റെക്കോഡ് ഭേദിച്ച് സ്വര്‍ണവില. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 80 രൂപ കൂടി 10,260 രൂപയിലും പവന് 640 രൂപ കൂടി 82,080 രൂപയിലുമാണ് ചൊവ്വാഴ്ചത്തെ വില്‍്പ്പന. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നത്. 18 കാരറ്റിന് ഗ്രാമിന് 8425, 14 കാരറ്റ് 6560, 9 കാരറ്റ് 4320 രൂപ എന്നിങ്ങനെയാണ് വില. വെള്ളി ഗ്രാമിന് രണ്ട് രൂപ കൂടി 137 രൂപയിലാണ് വില്‍പന നടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച സ്വര്‍ണവില 10 രൂപ കുറഞ്ഞിരുന്നു. 81,520 രൂപയായിരുന്നു വില. ഞായറാഴ്ചയും ഇതേ വില തുടര്‍ന്നു. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപ വര്‍ധിച്ച് 10,200 രൂപയിരുന്നു. പവന് 560 രൂപ കൂടി 81,600 രൂപയായി.

2025 അവസാനമാകുമ്പോഴേക്കും മൂന്ന് തവണ ഫെഡറല്‍ റിസര്‍വ് പലിശ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പുണ്ടായിരുന്ന പ്രവചനത്തില്‍ നിന്നു വിഭിന്നമാണ് ഇതെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. പലിശനിരക്ക് കുറക്കല്‍ മുന്നില്‍ കണ്ട് ആളുകള്‍ കൂട്ടത്തോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.