കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയിലുണ്ടായ പെട്ടെന്നുള്ള കുതിപ്പിന് പിന്നാലെ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഇടിവ് ഇന്നും തുടരുകയാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,510 രൂപയായി. ഇന്നലെ ഇത് 7,540 രൂപയായിരുന്നു വില. പവന് 240 ഇന്ന് രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 60,080 രൂപയായി.
|
കഴിഞ്ഞ ഒരാഴ്ചത്തെ ഉയര്‍ച്ചയ്ക്ക് ശേഷം ഇന്നലെ നേരിയ ഇടിവ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി 60,440ല്‍ നില്‍ക്കുന്ന പവന്‍ ഇന്ന് 60,320 രൂപയില്‍ എത്തി. 7,555 രൂപയായിരുന്ന ഗ്രാം ഇന്ന് 7,540 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.
ജനുവരിയിലെ വില വ്യത്യാസം
| Date | Price of 1 Pavan Gold (Rs.) |
| 1-Jan-25 | Rs. 57,200 (Lowest of Month) |
| 2-Jan-25 | 57440 |
| 3-Jan-25 | 58080 |
| 4-Jan-25 | 57720 |
| 5-Jan-25 | 57720 |
| 6-Jan-25 | 57720 |
| 7-Jan-25 | 57720 |
| 8-Jan-25 | 57800 |
| 9-Jan-25 | 58080 |
| 10-Jan-25 | 58280 |
| 11-Jan-25 | 58520 |
| 12-Jan-25 | 58520 |
| 13-Jan-25 | 58720 |
| 14-Jan-25 | 58640 |
| 15-Jan-25 | 58720 |
| 16-Jan-25 | 59120 |
| 17-Jan-25 | 59600 |
| 18-Jan-25 | 59480 |
| 19-Jan-25 | 59480 |
| 20-Jan-25 | 59600 |
| 21-Jan-25 | 59600 |
| 22-Jan-25 | 60200 |
| 23-Jan-25 | 60200 |
| 24-Jan-25 | Rs. 60,440 (Highest of Month) |
| 25-Jan-25 | Rs. 60,440 (Highest of Month) |
| 26-Jan-25 | Rs. 60,440 (Highest of Month) |
| 27-Jan-25 Yesterday » |
60320 |
| 28-Jan-25 Today » |
Rs. 60,080 |
Gold prices continue to fall today remain above 60,000


