17
Nov 2024
Thu
17 Nov 2024 Thu
slight relief today, gold prices in Kerala have decreased

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തിൽ സ്വർണ്ണവില പ്രതിദിനം താഴേക്ക് പോയിക്കൊണ്ടിരിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ 3,300 രൂപയോളം ആണ് ഇടിഞ്ഞത്. ഇന്ന് പവന്റെ വില 880 രൂപ കുറഞ്ഞ് 55,480 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 110 രൂപ കുറഞ്ഞ് 6,935 രൂപയിലുമെത്തി. ഇതോടെ രണ്ടാഴ്ചക്കിടെ സ്വര്‍ണ വിലയിലുണ്ടായ ഇടിവ് 3,600 രൂപയായി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 609 രൂപ കുറഞ്ഞ് 73,873 എന്ന നിലവാരത്തിലെത്തി.

രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,573 ഡോളര്‍ നിലവാരത്തിലാണ്. സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഈ നിലവാരത്തിലേയ്ക്ക് സ്വർണ വില കൂപ്പ് കുത്തുന്നത്.

Gold prices fell by ₹880 in kerala today

യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വർണ വിപണിയെ ബാധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

ഈ മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.

പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും.

നവംബറിലെ വില മാറ്റം

Date Price of 1 Pavan Gold (Rs.)
1-Nov-24 Rs. 59,080 (Highest of Month)
2-Nov-24 58960
3-Nov-24 58960
4-Nov-24 58960
5-Nov-24 58840
6-Nov-24 58920
7-Nov-24 57600
8-Nov-24 58280
9-Nov-24 58200
10-Nov-24 58200
11-Nov-24 57760
12-Nov-24 56680
13-Nov-24
Yesterday »
56360
14-Nov-24
Today »
Rs. 55,480 (Lowest of Month)

Gold prices fell by ₹880 in kerala today