18
Jun 2025
Sat
18 Jun 2025 Sat
Kerala Gold Price: Gold price increased in Kerala today

Kerala Gold Rate Today: ആഭരണപ്രേമികള്‍ ഇനിയും കാത്തിരിക്കണം; കേരളത്തില്‍ ഇന്നും സ്വര്‍ണവില കൂടി; ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര കൊടുക്കേണ്ടി വരും?

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Kerala Gold Rate Today) വീണ്ടും വര്‍ധനവ്. കേരളത്തില്‍ ഒരു പവന് 200 രൂപ വര്‍ധിച്ച് 73,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരളത്തില്‍ ഒരു ഗ്രാമിന് ആനുപാതികമായി 25 രൂപയും കൂടി 9235 രൂപയിലുമെത്തി. ഇന്നലെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 9210 രൂപയും പവന് 73,680 രൂപയുമായിരുന്നു വിപണി നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍ ജൂണ്‍ അഞ്ചിന് രേഖപ്പെടുത്തിയ 74,560 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

ഒരു പവന്‍ ആഭരണത്തിന്റെ വില

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 73,880 രൂപയാണ് വിലയെങ്കിലും പവന്‍ ആഭരണം വാങ്ങുമ്പോള്‍ 80,000 രൂപയോളം കൊടുക്കേണ്ടി വരും. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ കണക്കു നോക്കുമ്പോഴാണിത്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പിന്നേയും കൂടുതല്‍ പണം കൊടുക്കേണ്ടി വരും. സ്വര്‍ണവും പണിക്കൂലിയും ചേര്‍ത്തുള്ള സഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. ഈ തുകയും കൂടി ഉപഭോക്താവ് നല്‍കേണ്ടതുണ്ട്. കൂടെ ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉള്‍പ്പെടും.

സ്വര്‍ണവിലയിലെ മാറ്റം

അന്തര്‍ദേശീയ വിപണിയിലെ സ്വര്‍ണവില, ഡോളര്‍ രൂപ വിനിമയ നിരക്ക്, മുംബൈ വിപണിയിലെ സ്വര്‍ണവില എന്നിവ പരിശോധിച്ചാണ് ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില കേരളത്തില്‍ നിശ്ചയിക്കുന്നത്. ആഗോള വിപണിയില്‍ സംഭവിക്കുന്ന പ്രതിഭാസങ്ങളാണ് കേരളത്തിലെ സ്വര്‍ണവിപണിയിലും കാണുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. സ്വര്‍ണത്തെപ്പോലെ തന്നെ അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെയും കേരളത്തിലെയുമെല്ലാം വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്.

കഴിഞ്ഞ പൊതു ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

ജൂണ്‍ മാസത്തെ സ്വര്‍ണ വില

 

Date Price of 1 Pavan Gold (Rs.)
1-Jun-25 Rs. 71,360 (Lowest of Month)
2-Jun-25
(Morning)
71600
2-Jun-25
(Evening)
72480
3-Jun-25 72640
4-Jun-25 72720
5-Jun-25 73040
6-Jun-25 73040
7-Jun-25 71840
8-Jun-25 71840
9-Jun-25 71640
10-Jun-25 71560
11-Jun-25 72160
12-Jun-25 72800
13-Jun-25 74360
14-Jun-25 Rs. 74,560 (Highest of Month)
15-Jun-25 Rs. 74,560 (Highest of Month)
16-Jun-25 74440
17-Jun-25 73600
18-Jun-25 74000
19-Jun-25 74120
20-Jun-25
Yesterday »
73680
21-Jun-25
Today »
Rs. 73,880