18
Mar 2026
Mon
18 Mar 2026 Mon

വിവാഹ വിരുന്നിനിടെ കൂട്ടുകാരുടെ പ്രാങ്ക് മൂലം നവവധു ബോധരഹിതയായി. തൃപ്പൂണിത്തുറയിലാണ് സംഭവം. ബോധം കെട്ടുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചു ചികിൽസ നൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈറ്റില സ്വദേശിനിയാണ് വധു. ഞായറാഴ്ച വൈകീട്ടായിരുന്നു തൃപ്പൂണിത്തുറയിലെ ഒരു ഹാളിൽ വിവാഹ വിരുന്ന് നടത്തിയത്. വരനും വധുവും സ്വീകരണ വേദിയിൽ എത്തിയപ്പോഴാണ് സമീപത്ത് നിന്നിരുന്ന സുഹൃത്തുക്കൾ അവിചാരിതമായി ഗുണ്ട് പൊട്ടിച്ചത്. ഈ ശബ്ദം കേട്ട നവവധു അവശയായി വീഴുകയായിരുന്നു.

ഉടൻ തന്നെ വധുവിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിച്ചു വധുവിന് ഡ്രിപ്പ് അടക്കം നൽകിയതോടെ ആരോഗ്യനില സാധാരണ ഗതിയിലായി. തുടർന്ന് യുവതി വരനോടൊപ്പം വീണ്ടും ഹാളിലേക്ക് മടങ്ങി.

ALSO READസിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സിസി മുകുന്ദന്‍ ബിജെപിയിലേക്ക്