20
Apr 2025
Thu
20 Apr 2025 Thu
Gold prices in Kerala continue to break records

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞദിവസം ആദ്യമായി 68000 എന്നബ്രേക്കിങ് പോയിന്റ് കടന്ന് സ്വര്‍ണവില ഇന്ന് വീണ്ടും മുന്നേറി. 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയായി. ഗ്രാമിന് ഇന്ന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 8560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പുതിയ സാഹചര്യത്തില്‍ ഒരു പവന്‍ സ്വര്‍ണാഭറണം വാങ്ങാന്‍ പണിക്കൂലി കൂടി കൂട്ടുന്നതോടെ 75,000 രൂപ വേണ്ടിവരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണം ഇടക്ക് കുറഞ്ഞെങ്കിലും പിന്നീട് തിരിച്ചുകയറിയാണ് റെക്കോഡ് തിരുത്തിയത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുകയാണ്.

ഓഹരി വിപണിയിലെ ചലനങ്ങളും ആഗോളവിപണിയിലെ മാറ്റങ്ങളുമാണ് കേരളത്തിലെ സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്.

ഏപ്രിലിലെ സ്വര്‍ണ വില

 

Date Price of 1 Pavan Gold (Rs.)
1-Apr-25 68080
2-Apr-25
Yesterday »
68080
3-Apr-25
Today »
Rs. 68,480 (Highest Price)

Gold prices in Kerala continue to break records