15
Sep 2025
Tue
15 Sep 2025 Tue
Gold prices in the state have increased again, breaking records.

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് 83,000 കടന്ന് 84000ലേക്ക് അടുത്തിരിക്കുകയാണ് സ്വര്‍ണവില. പവന് 920 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ രണ്ടുതവണ റെക്കോഡ് തിരുത്തി സ്വര്‍ണവില പുതിയ റെക്കോഡ് ഇട്ടിരുന്നു. ഇതിന് പുറമെയാണ് ഇന്നത്തെ കുതിപ്പ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുശേഷവുമായി പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് കൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

83,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നത്തെ. ഗ്രാമിന് 115 രൂപയാണ് വര്‍ധിച്ചത്. 10,480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അന്താരാഷ്ട്രാ സ്വര്‍ണവില 37000 ഡോളര്‍ കടന്ന് കുതിച്ചതാണ് സംസ്ഥാനത്തും സ്വര്‍ണവില ഉയരാന്‍ കാരണം. ഇന്നലെ രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ 3,694 ഡോളറായിരുന്നു അന്താരാഷ്ട്രവില. അതനുസരിച്ച് സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 40 രൂപ കൂടി 10,320 രൂപയും പവന് 320 കൂടി 82,560 രൂപയുമായി. ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 82,240 രൂപ എന്ന റെക്കോഡാണ് തിരുത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം അന്താരാഷ്ട്രാവില 3,718 ഡോളറിലേക്ക് കുതിച്ചതോടെ സംസ്ഥാനത്ത് 82,920 രൂപയായി.

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ജി.എസ്.ടിയും ഹാള്‍മാര്‍ക്ക് നിരക്കും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 89,000 രൂപയിലധികം നല്‍കേണ്ടിവരും. അതേസമയം അന്താരാഷ്ട്രാ സ്വര്‍ണവില വരും ദിവസങ്ങളിലും കുതിച്ചുയരുമെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്. സംസ്ഥാനത്തും ആനുപാതികമായി വില ഉയരാനാണ് സാധ്യത.

Gold prices in the state have increased again, breaking records.