17
Dec 2023
Sat
17 Dec 2023 Sat

Wow…. എന്റെ പൊന്നേ… സ്വര്‍ണ വിലയില്‍ വിണ്ടും റെക്കോര്‍ഡിട്ടു
കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. പവന് 46,760 രൂപയാണ് ഇന്നത്തെ വില. അറുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5845 രുപയായി. കഴിഞ്ഞമാസം 29ന് രേഖപ്പെടുത്തിയ 46,480 രൂപയാണ് ഇതിന് മുമ്പത്തെ റെക്കോര്‍ഡ് പവന്‍ വില. പിന്നീട് താഴ്ന്ന വില ഇന്നലെ വീണ്ടും വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ കൂടല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ 29 ലെ റെക്കോര്‍ഡ് നിരക്കായ ഗ്രാമിന് 5,810 രൂപയും പവന് 46480 രൂപയുമാണ് ഇന്നത്തെ വില മറി കടന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.യുഎസ് കടപ്പത്ര വരുമാനം കുറഞ്ഞതും, യുദ്ധ പ്രതിസന്ധി നിലനില്‍ക്കുന്നതും, ചൈനയിലെ ആരോഗ്യ മേഖലയിലെ സുഖകരമല്ലാത്ത വാര്‍ത്തകളും രാജ്യാന്തര സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2100 ഡോളര്‍ വരെ എത്തിയേക്കാം എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക്. വില ഉയരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ സ്വര്‍ണാഭരണ വില്പന മന്ദഗതിയിലാണ്. വിവാഹങ്ങള്‍ക്കുള്ള അത്യാവശ്യ പര്‍ച്ചേസ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.