സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്; നാല് ദിനം കൊണ്ട് കൂടിയത് 720 രൂപ
|
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 20 രൂപയാണ് കൂടിയത്. ഇതോടെ പവന് ഒറ്റയടിക്ക് 160 രൂപ വര്‍ധിച്ചു. ഇപ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,820 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 46,560 രൂപയുമായി. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,800 രൂപയായിരുന്നു, ഒരു പവന്‍ സ്വര്‍ണത്തിന് 46,400 രൂപയും.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ കൂടി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,820 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 6349 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4762 രൂപയുമാണ്.
ഡിസംബര്‍ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,320 രൂപയിലേക്ക് വീണ സ്വര്‍ണവിലയില്‍ പിന്നീട് തുടര്‍ച്ചയായി വര്‍ധന സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 4 ദിനത്തിനിടെ വര്‍ധിച്ചത് 720 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 20 രൂപ വര്‍ധിച്ച് 5,820 രൂപയായി.
അതേസമയം, വെള്ളിയുടെ വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 50 പൈസ കുറഞ്ഞ് വില 80.50 രൂപയിലേക്കെത്തി. ഒരു പവന്‍ വെള്ളിയുടെ വില 644 രൂപയാണ്.


