15
Dec 2023
Wed
15 Dec 2023 Wed

സ്വര്‍ണവില കുറയുന്നു; ഒരാഴ്ച കുറഞ്ഞത് 1,800 രൂപ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യമെമ്പാടും രേഖപ്പെടുത്തിയ വിലയിടിവിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവിലയും താഴേക്ക്. 24, 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5665 രൂപയായി. ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ച് റെക്കോര്‍ഡിട്ടിരുന്നു.

പിന്നീട് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ചക്കിടെ ഏകദേശം 1800 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വര്‍ണവില. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലിയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ നാല് ദിവസങ്ങളായി സംസ്ഥാനത്തെ സ്വര്‍ണവില കുറവ് രേഖപ്പെടുത്തി മുന്നേറുകയാണ്. ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ വിലയെത്തിയ മാസത്തില്‍ തന്നെ സ്വര്‍ണത്തിന് വില കുറയുന്നതും കാണാവുന്നതാണ്.