ഏറ്റക്കുറച്ചിലിനിടെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന; ഈ മാസത്തെ ഏറ്റക്കുറച്ചില്‍ ഇങ്ങനെ
|
കൊച്ചി: ഏറ്റക്കുറച്ചിലിനിടെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. പവന് 160 രൂപ ഉയര്‍ന്ന് 46,160 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5770 രൂപ.
ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 5,750 രൂപയിലും പവന് 46,000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് വ്യാഴാഴ്ചയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്. ഫെബ്രുവരി രണ്ടാം തീയതി രേഖപ്പെടുത്തിയ 46640 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. 15 ാം തീയതിയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്, 45520 രൂപ.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
ഫെബ്രുവരിയിലെ സ്വര്‍ണ വില
ഫെബ്രുവരി 1 46,520 രൂപ
ഫെബ്രുവരി 2 46,640 രൂപ
ഫെബ്രുവരി 3 46,480 രൂപ
ഫെബ്രുവരി 4 46,480 രൂപ
ഫെബ്രുവരി 5 46,360 രൂപ
ഫെബ്രുവരി 6 46,200 രൂപ
ഫെബ്രുവരി 7 46,400 രൂപ
ഫെബ്രുവരി 8 46,400 രൂപ
ഫെബ്രുവരി 9 46,320 രൂപ
ഫെബ്രുവരി 10 46,160 രൂപ
ഫെബ്രുവരി 11 46,160 രൂപ
ഫെബ്രുവരി 12 46,160 രൂപ
ഫെബ്രുവരി 13 46,080 രൂപ
ഫെബ്രുവരി 14 45,600 രൂപ
ഫെബ്രുവരി 15 45,520 രൂപ
ഫെബ്രുവരി 16 45,680 രൂപ
ഫെബ്രുവരി 17 45,760 രൂപ
ഫെബ്രുവരി 18 45,760 രൂപ
ഫെബ്രുവരി 19 45,960 രൂപ
ഫെബ്രുവരി 20 45,880 രൂപ
ഫെബ്രുവരി 21 45,880 രൂപ
ഫെബ്രുവരി 22 46,000 രൂപ
ഫെബ്രുവരി 23 46,000 രൂപ


