സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ദിവസം; ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് കുറഞ്ഞു
|
കൊച്ചി: ഒരാഴ്ചയുടെ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ഡോളര്‍ മൂല്യം മെച്ചപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇടിവ് വന്നിരിക്കുന്നത്. അഞ്ച് ദിവസം ഒരേ നിലവാരത്തില്‍ തുടര്‍ന്ന ശേഷമാണ് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കാണ് സ്വര്‍ണ വിലയെത്തിയത്. ഗ്രാമിന് വ്യാഴാഴ്ച കുറഞ്ഞത് 10 രൂപയാണ്. ഗ്രാമിന് 5,770 രൂപയിലേക്ക് സ്വര്‍ണ വില എത്തി. കഴിഞ്ഞ ശനിയാഴ്ച വില വര്‍ധിച്ചതിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്നാണ് മാറ്റമുണ്ടാകുന്നത്.
ശനിയാഴ്ച പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 46,240 രൂപയിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,780 രൂപയായിരുന്നു സ്വര്‍ണ വില. തുടര്‍ന്ന് ബുധനാഴ്ച വരെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ നിലവാരത്തില്‍ നിന്നാണ് വ്യാഴാഴ്ച സ്വര്‍ണ വില ഉയര്‍ന്നത്.
എന്നാല്‍ ഒരു പവന് ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും നികുതിയും അധികമായി ചെലവ് വരും. എല്ലാം ചേര്‍ത്ത് അര ലക്ഷം ചെലവ് പ്രതീക്ഷിക്കാം.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക് 45920 രൂപയുമാണ്. കഴിഞ്ഞ അഞ്ച് ദിവസമായി പവന് വില 46240 രൂപയില്‍ നില്‍ക്കുകയായിരുന്നു. ഇന്ന് നേരിയ കുറവ് മാത്രമാണ് സംഭവിച്ചിരിക്കുന്നത്. ഡോളര്‍ മൂല്യം മെച്ചപ്പെടുത്തുന്നതിനാല്‍ വരുംദിവസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കാം.
അതേസമയം, എണ്ണവിലയില്‍ ഉയര്‍ച്ച വരുന്നത് വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേരിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. രൂപയുടെ മൂല്യത്തില്‍ വലിയ മാറ്റം വന്നിട്ടില്ല.
ഡോളര്‍ സൂചിക 103.33 എന്ന നിരക്കിലേക്ക് കുതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം ഇടിഞ്ഞു. ഈ കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുമ്പോള്‍ ചെലവേറുന്നതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഡോളര്‍ മൂല്യം വരും ദിവസങ്ങളിലും വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവിലയില്‍ ഇടിവ് വരും.


