Gold Rate Today | സ്വര്‍ണവില ഇന്നും ഇടിഞ്ഞു
|
കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പൊതുബജറ്റില്‍ സ്വര്‍ണത്തിന്റെ തീരുവ കുറച്ചതോടെ തുടങ്ങിയ ഇടിവാണ് ഇപ്പോഴും തുടരുന്നത്. ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ചെറിയ തോതില്‍ ഉയര്‍ന്ന സ്വര്‍ണ വില ഇന്ന് വീണ്ടും താഴേയ്ക്ക് പോകുകയായിരുന്നു. ഇന്നലെ പവന് 120 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 50,720 രൂപയായിരുന്നു വിപണി വില.
എന്നാല്‍ ഇന്ന് സ്വര്‍ണം ഒരു ഗ്രാമിന് 20 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 6,320 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില. പവന് 160 രൂപയാണ് കുറഞ്ഞത്. ഇന്ന് 50,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ കേരളത്തിലെ വിപണി വില.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 89 രൂപയും കിലോഗ്രാമിന് 89,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
2034 FIFA World Cup| ആതിഥേയത്വം വഹിക്കാനുള്ള ഔദ്യോഗിക നോമിനേഷന്‍ സൗദി കൈമാറി
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ഈ മാസത്തെ സ്വര്‍ണവില
ജൂലൈ 1: 53,000
ജൂലൈ 2: 53,080
ജൂലൈ 3: 53,080
ജൂലൈ 4: 53,600
ജൂലൈ 5: 53,600
ജൂലൈ 6: 54,120
ജൂലൈ 7: 54,120
ജൂലൈ 8: 53,960
ജൂലൈ 9: 53,680
ജൂലൈ 10: 53,680
ജൂലൈ 11: 53,840
ജൂലൈ 12: 54,080
ജൂലൈ 13: 54,080
ജൂലൈ 14: 54,080
ജൂലൈ 15: 54,000
ജൂലൈ 16: 54,280
ജൂലൈ 17: 55,000
ജൂലൈ 18: 54,880
ജൂലൈ 19: 54,520
ജൂലൈ 20: 54,240
ജൂലൈ 21: 54,240
ജൂലൈ 22 54,160
ജൂലൈ 23: 53,960
ജൂലൈ 24: 51,960
ജൂലൈ 25: 51,200
ജൂലൈ 26: 50,400
ജൂലൈ 27: 50,600
ജൂലൈ 28: 50,600
ജൂലൈ 29: 50720


