15
Dec 2023
Wed
15 Dec 2023 Wed

മുംബൈ: സൗദി അറേബ്യയില്‍നിന്നെത്തിയ രണ്ട് യാത്രക്കാരില്‍നിന്ന് ഒരുകോടി രൂപയിലേറെ വിലവരുന്ന സ്വര്‍ണം പിടികൂടി. മലദ്വാരത്തില്‍ സ്വര്‍ണപ്പൊടിയുടെ രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ മുംബൈ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (എഐയു) പിടിയിലായത്. പിടിയിലായ സ്വര്‍ണത്തിന് 1.12 കോടി രൂപയുടെ വലവരും. സ്വര്‍ണം സ്വീകരിക്കാനെത്തിയ മറ്റ് രണ്ട് പേരും അറസ്റ്റിലായി. എല്ലാവരും രാജസ്ഥാന്‍ സ്വദേശികളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലാല്‍ സിങ്ങിനെയും രത്തന്‍ ഖാനെയും വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പരിശോധനയില്‍ മെഴുക് രൂപത്തിലാക്കിയ സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സ്വര്‍ണം സ്വീകരിക്കാനെത്തിയ ഗുലാം ഷബീര്‍, മുസ്തഫ റാസ എന്നിവരെയും പിടികൂടിയതായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് ഡ്രൈവര്‍മാരും ഒരു കല്‍പണിക്കാരനും ഉള്‍പ്പെടെയുള്ള പ്രതികള്‍ തുച്ഛമായ തുകയ്ക്ക് പകരമണ് സ്വര്‍ണം കടത്താന്‍ തയാറായത്.

പിടിച്ചെടുത്ത സ്വര്‍ണം തന്റേതല്ലെന്നും 20,000 രൂപ കൂലിക്കാണ് താന്‍ സ്വര്‍ണം കൊണ്ടുവന്നതെന്ന് സിംഗ് സമ്മതിച്ചു. 15,000 രൂപയ്ക്ക് പകരമാണ് സ്വര്‍ണം കടത്തിയതെന്ന് ഖാനും സമ്മതിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക