രാജ്യത്തെ പ്രമുഖ 10 കമ്പനികളുടെ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ. Matrimony.com, Info Edge എന്നിവയുൾപ്പെടെ വമ്പൻ കമ്പനികളുടെ ആപ്പുകൾ അണ് നീക്കം ചെയ്യുക.
ഇന്ത്യയിൽ ഗൂഗിൽ സ്റ്റോർ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് സേവന ഫീസ് നൽകാത്തതിനെ തുടർന്നാണ് നടപടി. Matrimony.com, Info Edge എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്ക് പ്ലേസ്റ്റോർ ലംഘനങ്ങളുടെ നോട്ടീസ് ഗൂഗിൾ നൽകിയിട്ടുണ്ട്.
|
സേവന ഫീസ് പേയ്‌മെൻ്റുകൾ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾക്കിടയിലാണ് ഈ നീക്കം, ഇൻ-ആപ്പ് ഇടപാടുകളിൽ 11 ശതമാനം മുതൽ 26 ശതമാനം വരെ നിരക്കുകൾ ഈടാക്കാൻ ഗൂഗിൾ നിർദ്ദേശിക്കുന്നുണ്ട്. ഗൂഗിളിൻ്റെ ഫീസ് ഘടനയെ ചെറുക്കാനുള്ള ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ശ്രമങ്ങളിൽ നിന്നാണ് തർക്കം ഉടലെടുക്കുന്നത്.
രാജ്യത്തെ ആൻ്റിട്രസ്റ്റ് അധികാരികളുടെ നിർദ്ദേശത്തെത്തുടർന്ന് അതിൻ്റെ മുൻകാല ഫീസ് സമ്പ്രദായം പരിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. ഭാരത് മാട്രിമോണിയുടെ മാതൃ കമ്പനിയായ Matrimony.com അതിൻ്റെ ഡേറ്റിംഗ് ആപ്പുകൾ ഇല്ലാതാക്കിയ കാര്യം സ്ഥിരീകരിച്ചു, ഈ നടപടിയെ ‘ഇന്ത്യൻ ഇൻ്റർനെറ്റിൻ്റെ ഇരുണ്ട ദിനം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഞങ്ങളുടെ ആപ്പുകൾ ഓരോന്നായി ഡിലീറ്റ് ചെയ്യപ്പെടുകയാണെന്ന് Matrimony.com സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ പറഞ്ഞു.
റിപ്പോർട്ടിന് പിന്നാലെ Matrimony.com-ൻ്റെ ഓഹരികൾ 2.7 ശതമാനം വരെ ഇടിവ് നേരിട്ടു. കൂടാതെ ഇൻഫോ എഡ്ജ് 1.5 ശതമാനം ഇടിവും രേഖപ്പെടുത്തി.
ഗൂഗിൾ പേ സ്റ്റോറിൽ നിന്ന് ആപ്പുകൾ നീക്കം ചെയ്യുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റികൾ രംഗത്തെത്തിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





