കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ തൊഴിലിടങ്ങളില്‍ ഹാപ്പിയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സര്‍വേ സംഘടിപ്പിച്ചത്. കാക്കനാട് സിവില്‍ സ്റ്റേഷനിലെ റാ9ഡമായി തിരഞ്ഞെടുത്ത വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള 37 ഓഫീസുകളിലെ 246 ജീവനക്കാരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു.
|
ജോലിക്കൊപ്പം വ്യക്തിജീവിതത്തിനും പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിജീവിതത്തില്‍ സന്തോഷമുണ്ടെങ്കിലേ തൊഴിലിടങ്ങളിലും സന്തോഷത്തോടെ പ്രവ4ത്തിക്കാനാകൂ. തൊഴിലിടങ്ങളില്‍ സന്തോഷവാന്മാരാണോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്താനുള്ള അവസരമാണിത്. സന്തോഷമില്ലെങ്കില്‍ അക്കാര്യം മേലധികാരിയോട് തുറന്ന് പറയണം. നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാ9 കഴിഞ്ഞില്ലെങ്കിലും തുറന്ന് പറയുമ്പോള്‍ മനസിന്റെ ഭാരം കുറയും. 1776 ലെ യുസ് ഡിക്ലറേഷന്‍ ഓഫ് ഇ9ഡിപെ9ഡ9സില്‍ വ്യക്തമാക്കിയിട്ടുള്ള മൂന്ന് കാര്യങ്ങളെക്കുറിച്ച് ഓ4മ്മപ്പെടുത്തിയാണ് ജില്ലാ കളക്ടര്‍ സംസാരം ആരംഭിച്ചത്. ലൈഫ്, ലിബ4ട്ടി, പ4സ്യൂട്ട് ഓഫ് ഹാപ്പിനെസ് എന്നിവയാണ് ആ മൂന്നു കാര്യങ്ങള്‍. സന്തോഷത്തിനു വേണ്ടിയുള്ള തേടലാണ് ഓരോരുത്തരുടെയും ജീവിതം.
ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് ജോലി. വ്യക്തിജീവിതത്തില്‍ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാ9 ശ്രദ്ധിക്കണം. നല്ല ഒരു ഹോബി എല്ലാവ4ക്കുമുണ്ടായിരിക്കണം-സന്തോഷം നേടാനുള്ള വഴികളെക്കുറിച്ച് കളക്ടര്‍ പറഞ്ഞു.
കമ്പനികളില്‍ ആകെ സന്തോഷം
ഓരോ ഓഫീസിലെയും ആകെ ജീവനക്കാരില്‍ 20% ത്തോളം പേര്‍ സ4വേയില്‍ പങ്കെടുത്തു. ഈ 20% ത്തില്‍ 30% ഗസറ്റഡ് ഉദ്യോഗസ്ഥരും 70% നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുമാണ്. കൂടാതെ ഓഫീസ് മേധാവികളെയും സ4വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലിടങ്ങളില്‍ ഏറ്റവും അധികം സന്തോഷവാന്മാരാണെന്ന് കണ്ടെത്തിയത് ഫാക്ടറീസ് & ബോയ്‌ലേഴ്‌സ് വകുപ്പ് ജില്ലാ കാര്യാലയത്തിലെ ഉദ്യോഗസ്ഥരെയാണ്. 5 പോയിന്റ് സ്‌കെയിലില്‍ 4.5 പോയിന്റാണ് ഇവ4 നേടിയത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയമാണ് ജീവനക്കാരുടെ സന്തോഷത്തിന്റെ കാര്യത്തില്‍ രണ്ടാമത് എത്തിയത്. 4.14 ആണ് ഇവര്‍ നേടിയ സ്‌കോര്‍.
സര്‍വേയില്‍ പങ്കെടുത്ത ആകെ ജീവനക്കാരില്‍ 41.06% പേര്‍ തങ്ങള്‍ സന്തോഷവാന്മാരാണെന്ന വിവരമാണ് സ4വേയില്‍ രേഖപ്പെടുത്തിയത്. 13.41% ജീവനക്കാര്‍ അതീവ സന്തോഷവാന്മാരാണെന്ന് പറഞ്ഞപ്പോള്‍ 1.22% ജീവനക്കാര്‍ തങ്ങള്‍ സന്തോഷവാന്മാരല്ലെന്നാണ് സ4വേയില്‍ വ്യക്തമാക്കിയത്. 6.5% പേ4 തങ്ങള്‍ ചിലപ്പോള്‍ മാത്രം സന്തോഷവാന്മാരാണെന്നും രേഖപ്പെടുത്തി. തങ്ങള്‍ സംതൃപ്തരാണെന്ന് പറഞ്ഞവര്‍ 37.81% പേരാണ്. സ4വേയില്‍ പങ്കെടുത്ത ഓഫീസ് മേധാവികളില്‍ 43.48% പേ4 തൊഴിലിടങ്ങളില്‍ തങ്ങള്‍ സന്തോഷവാന്മാരാണെന്ന് വ്യക്തമാക്കി. 21.74% പേ4 അതീവ സന്തോഷവാന്മാരാണെന്നും 13.04% പേര്‍ തങ്ങള്‍ ചിലപ്പോള്‍ മാത്രം സന്തോഷവാന്മാരാണെന്നും രേഖപ്പെടുത്തി. 21.74% ഓഫീസ് മേധാവികള്‍ സംതൃപ്തരാണെന്നാണ് സര്‍വേയില്‍ മറുപടി നല്‍കിയത്.
ഒരു ഗസറ്റഡ് സന്തോഷ കഥ
ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ 16.67% പേര്‍ അതീവ സന്തോഷവാന്മാരും 49.99% പേര്‍ സന്തോഷവാന്മാരാണെന്നും 26.67% സംതൃപ്ലരാണെന്നും 6.67% പേര്‍ ചിലപ്പോള്‍ മാത്രം സന്തോഷവാന്മാരാണെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.
നോണ്‍ ഗസറ്റഡ് സൂപ്പര്‍വൈസറി ഉദ്യോഗസ്ഥരില്‍ 17. 65% അതീവ സന്തോഷവാന്മാരും 32.35% സന്തോഷവാന്മാരും 44.12% സംതൃപ്തരും ചിലപ്പോള്‍ മാത്രം സന്തോഷമുള്ളവ4 2.94% ഉം സന്തോഷം ഇല്ലാത്തവര്‍ 2.94% ഉം ആണെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു.
നോണ്‍ ഗസറ്റഡ് മറ്റുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 0.64% പേര്‍മാത്രമാണ് തങ്ങള്‍ സന്തുഷ്ടരല്ലെന്ന് വൃക്തമാക്കിയത്. നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ 40.38% പേര്‍ തങ്ങള്‍ തൊഴിലിടങ്ങളില്‍ സന്തോഷവാന്മാരാണെന്നും 10.90% പേര്‍ അതീവ സന്തോഷവന്മാരാണെന്നും പറയുന്നു. തങ്ങള്‍ സംതൃപ്തരാണെന്ന് 41.67% പേരും ചിലപ്പോള്‍ മാത്രം തങ്ങള്‍ സന്തോഷവാന്മാരാണെന്ന് പറഞ്ഞത് 6.41% പേരുമാണ്.
അംഗനമാര്‍ക്ക് അതിരില്ലാ സന്തോഷം
വനിത ജീവനക്കാരുടെ കാര്യത്തില്‍ 44.3% പേരും തൊഴിലിടങ്ങളില്‍ സന്തോഷവതികളാണ്. അതീവ സന്തോഷവതികളാണെന്ന് 12.66% പേ4 പ്രതികരിച്ചപ്പോള്‍ തങ്ങള്‍ സംതൃപ്ലര്‍ മാത്രമാണെന്ന് 36.71% പേര്‍ പറഞ്ഞു. ചിലപ്പോള്‍ മാത്രം തങ്ങള്‍ സന്തോഷവതികളാണെന്ന് 5.06% പേര്‍ അഭിപ്രായപ്പെട്ടു. 1.27% മാത്രമാണ് തൊഴിലിടങ്ങളില്‍ സന്തോഷവതികളല്ല എന്ന് രേഖപ്പെടുത്തിയത്.
പുരുഷ ജീവനക്കാരുടെ കാര്യത്തില്‍ 35.23% പേര്‍ തങ്ങള്‍ തൊഴിലിടങ്ങളില്‍ സന്തോഷവാന്മാരാണെന്ന് പറയുന്നു. അതീവ സന്തോഷവാന്മാരാണെന്ന് രേഖപ്പെടുത്തിയ പുരുഷ ജീവനക്കാര്‍ 14.77% ആണ്. 39.77% പുരുഷ ജീവനക്കാര്‍ സംതൃപ്തരാണെന്ന് രേഖപ്പെടുത്തുമ്പോള്‍ 1.14% പേര്‍ മാത്രമാണ് തങ്ങള്‍ സന്തോഷവാന്മാരല്ല എന്ന് രേഖപ്പെടുത്തിയത്. ചിലപ്പോള്‍ മാത്രം തങ്ങള്‍ സന്തോഷവാന്മാരാണെന്ന് 9.09% പേര്‍ അഭിപ്രായപ്പെട്ടു.
പൊതുവില്‍ സര്‍വേയില്‍ പങ്കെടുത്ത ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും തൊഴിലിടങ്ങളില്‍ സന്തോഷവാന്മാരാണെന്ന വിവരമാണ് സര്‍വേ വ്യക്തമാക്കുന്നത്.
തൊഴിലിടങ്ങളിലെ ആശയ വിനിമയം, മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായുള്ള ബന്ധം. തൊഴില്‍ സുരക്ഷ, സേവനവേതന വ്യവസ്ഥകള്‍, സാമൂഹിക അംഗീകാരം, സ്ഥാനക്കയറ്റത്തിനുള്ള അവസരം, തൊഴിലിടങ്ങളിലെ ശുചിത്വം, സാങ്കേതിക കാര്യങ്ങള്‍ തുടങ്ങി എട്ട് സൂചകങ്ങളിലായാണ് ഉദ്യോഗസ്ഥരില്‍ നിന്നും സര്‍വേയ്കായി വിവരങ്ങള്‍ ശേഖരിച്ചത്.
Government Employees are happy Happiness Survey Report
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





