കേന്ദ്ര സര്‍ക്കാര്‍ ജോലി: ഡിഗ്രിക്കാരെ ഇന്‍ഷുറന്‍സ് കമ്പനി വിളിക്കുന്നു, ആകര്‍ഷകമായ ശമ്പളം
|
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഡിഗ്രിക്കാരെ വിളിക്കുന്നു. അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. 300 ഒഴിവുകളുണ്ട്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 ജനുവരി 6.
പരീക്ഷാ തീയതിക്ക് 10 ദിവസം മുമ്പ് അപേക്ഷകര്‍ക്ക് അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ നേടാനാകും.
വയസ്സ്: 2023 സെപ്റ്റംബര്‍ 30 ന് അപേക്ഷകര്‍ 21 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
(സംവരണ വിഭാഗത്തിന് ഇളവുണ്ട്)
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.
കൂടാതെ റിക്രൂട്ട് ചെയ്യുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം.
ഫീസ്: 1,000.
(എസ് സി, എസ്ടി, പി ഡബ്ല്യു ബി ഡി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 250 രൂപ).
ശമ്പളം: തുടക്കത്തില്‍ പ്രതിമാസ ശമ്പളം ഏകദേശം 37,000. കൂടാതെ ഇതര ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷിക്കാനുള്ള ലിങ്ക്: uiic.co.in
വിജ്ഞാപനം: https://uiic.co.in/sites/default/files/uploads/recruitment/ASSISTANT_RECRUITMENT_2023.pdf
Government Insurance Company Hiring For 300 Vacant Posts


