27
Jul 2024
Mon
27 Jul 2024 Mon
government officer arrested for assaulting girl student in bus

ഭാര്യവീട്ടിൽ നിന്ന് മടങ്ങുംവഴി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ വച്ച് വിദ്യാർഥിനിയെ കടന്നുപിടിച്ച സർക്കാർ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റായ സുരാജ് പെരുമ്പാവൂരുള്ള ഭാര്യ വീട്ടിൽ പോയി തിരികെ വരികയായിരുന്നു. കോട്ടയം – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസ്സിൽ ചെങ്ങന്നൂരിനും കാരയ്ക്കാടിനും ഇടയ്ക്കുവച്ചായിരുന്നു ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. പെൺകുട്ടിയുടെ പരാതിയിൽ പന്തളം പൊലീസ് ആണ് സുരാജിനെ അറസ്റ്റ് ചെയ്തത്. കേസ് ചെങ്ങന്നൂർ പൊലീസിന് കൈമാറും.