15
Dec 2023
Tue
15 Dec 2023 Tue

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഡിഗ്രിക്കാരെ വിളിക്കുന്നു. അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. 300 ഒഴിവുകളുണ്ട്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 ജനുവരി 6.

പരീക്ഷാ തീയതിക്ക് 10 ദിവസം മുമ്പ് അപേക്ഷകര്‍ക്ക് അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ നേടാനാകും.

വയസ്സ്: 2023 സെപ്റ്റംബര്‍ 30 ന് അപേക്ഷകര്‍ 21 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
(സംവരണ വിഭാഗത്തിന് ഇളവുണ്ട്)

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.
കൂടാതെ റിക്രൂട്ട് ചെയ്യുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം.

ഫീസ്: 1,000.
(എസ് സി, എസ്ടി, പി ഡബ്ല്യു ബി ഡി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 250 രൂപ).

ശമ്പളം: തുടക്കത്തില്‍ പ്രതിമാസ ശമ്പളം ഏകദേശം 37,000. കൂടാതെ ഇതര ആനുകൂല്യങ്ങളും ലഭിക്കും.

അപേക്ഷിക്കാനുള്ള ലിങ്ക്: uiic.co.in

വിജ്ഞാപനം: https://uiic.co.in/sites/default/files/uploads/recruitment/ASSISTANT_RECRUITMENT_2023.pdf

Government Insurance Company Hiring For 300 Vacant Posts