വെല്ലുവിളിച്ച് ഗവര്‍ണര്‍ ഇന്ന് മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍; തടയുമെന്ന് SFI; കനത്ത സുരക്ഷ
|
കോഴിക്കോട്: തടയുമെന്ന എസ്എഫ്‌ഐയുടെ പ്രഖ്യാപനവും പ്രതിഷേധവും നിലനില്‍ക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകീട്ട് കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തും. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണര്‍ തങ്ങുക.
ക്യാമ്പസുകളില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പൊലീസ് ഒരുക്കിയത്. കൊണ്ടോട്ടി ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതല. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തില്‍ മൂന്ന് ഡിവൈ.എസ്.പി.മാരും ആറ് സി.ഐ മാരുമടക്കം മുന്നൂറിലേറെ പോലിസുകാരാണ് ഇസഡ് പ്ലസ് വിഭാഗം സംരക്ഷണമുള്ള ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുക. അഗ്‌നിരക്ഷാ സേനയുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സേവനവും ഉണ്ടാകും.
ഇന്ന് വൈകീട്ട് 6.30നു കരിപ്പൂരില്‍ വിമാനം ഇറങ്ങുന്ന ഗവര്‍ണര്‍ റോഡ് മാര്‍ഗം സര്‍വകലാശാല ക്യാമ്പസിലെത്തും. നാളെ രാവിലെ സാദഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം കോഴിക്കോട്ടേയ്ക്ക് പോകും.
18നു സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടി. മൂന്ന് ദിവസം ഗവര്‍ണര്‍ സര്‍വകലാശാല കാംപസിലുണ്ടാകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





