22
Jan 2023
Tue
22 Jan 2023 Tue

ഖത്തറിലെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റ് ഖത്തർ ലോകകപ്പിന്റെ ഭാഗമായി ഉപഭോക്താകൾക്കായി ഏർപ്പെടുത്തിയ മെഗാ പ്രൊമോഷനായ 2 കിലോഗ്രാം ഗ്രാൻഡ് ഗോൾഡ് കപ്പ് നറുക്കെടുപ്പിലെ ഭാഗ്യശാലികളെ പ്രഖ്യാപിച്ചു. ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ നടന്ന നറുക്കെടുപ്പിൽ വിജയികളായ ഭാഗ്യ ശാലികൾക്ക് 1000 ഗ്രാം ഗോൾഡ് കപ്പ്, 300 ഗ്രാം ഗോൾഡ് കപ്പ്, 200 ഗ്രാം ഗോൾഡ് കപ്പ് ഓരോരുത്തർക്ക് വീതവും,100 ഗ്രാം ഗോൾഡ് കപ്പ് 5 പേർക്കുമാണ് സമ്മാനമായി നൽകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ഒക്ടോബർ 10 മുതൽ 2023 ജനുവരി 11 വരെയുള്ള കാലയളവിലെ മെഗാ പ്രൊമോഷനിൽ ഗ്രാൻഡ് ഔട്ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പണുകളുടെ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്. ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർ ഖത്തർ ഒരുക്കിയ മെഗാ പ്രൊമോഷൻ ആയ ലെറ്റ്സ് ഫുട്ബോൾ ഖത്തർ 2022 വൻ വിജയമാക്കിയ ഉപഭോക്താക്കൾക്ക്‌ നന്ദി രേഖപെടുത്തുന്നതായി മാനേജ്‌മന്റ് വൃത്തങ്ങൾ അറിയിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം അടുത്ത ആഴ്ചകളിൽ നടക്കുമെന്ന് റീജ്യനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.