28
Feb 2023
Wed
28 Feb 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: ഇടുക്കി പണിക്കൻകുടിയിൽ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മുങ്ങിമരിച്ചു. ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. അടിമാലി കൊമ്പൊടിഞ്ഞാലിൽ ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് അപകടം. പണിക്കൻകൊടി കൊമ്പടിഞ്ഞാലിലെ മുത്തശ്ശിയും പേരക്കുട്ടികളും ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ പോയതായിരുന്നു. എൽസമ്മ (55) അമേയ (4) ആൻമരിയ (9) എന്നിവരാണ് മുങ്ങിമരിച്ചത്.

കുളിക്കാൻ വേണ്ടിയിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇവർ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക