|
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാം പ്രതി ഗ്രീഷ്മ, രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് അന്വേഷണ സംഘമായ ക്രൈംബ്രാഞ്ച് നെയ്യാറ്റികര കോടതിയില്‍ സമര്‍പ്പിച്ചത്. ഷാരോണിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനായി ഗ്രീഷ്മ ആസൂത്രിതമായി ചെയ്ത കൊലപാതകമാണ്. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതിന് ശേഷം കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.
ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മയ്ക്ക് സൈനികന്റെ വിവാഹാലോചന വന്നിരുന്നു. വിവാഹത്തിനായി ഷാരോണിനെ ഒഴിവാക്കാന്‍ നിരവധി കള്ളങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്ന് ഷാരോണ്‍ പിന്‍മാറിയില്ല. തുടര്‍ന്നാണ് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





