29
Jul 2025
Sat
29 Jul 2025 Sat
groom among 8 from a family dies in accident while going brides house

വിവാഹപാര്‍ട്ടിക്കായി വധുവിന്റെ വീട്ടിലേക്കു പോവുന്നതിനിടെ വാഹനം അപകടത്തില്‍ പെട്ട് വരനടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലാണ് അപകടം. സംഘം സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് കോളജ് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പത്തുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

വരന്‍ സൂരജ്(24), ഇദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യ ആഷ(26), ആഷയുടെ മകള്‍ ഐശ്വര്യ(2), ആറുവയസ്സുകാരനായ വിഷ്ണു എന്നിവരടക്കം എട്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ALSO READ: കോട്ടയം സ്വദേശിയായ നവവരന്‍ തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു; വധുവിന് പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക