18
May 2023
Thu
18 May 2023 Thu

വിവാഹത്തിനിടെ വിഷം കുടിച്ച് വരൻ മരിച്ചു. പിന്നാലെ വിഷം കുടിച്ച വധു ഗുരുതരാവസ്ഥയിൽ. മധ്യപ്രദേശിലെ ഇൻഡോറിലെ കനാഡിയയിൽ ചൊവ്വാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കനാഡിയയിലെ ആര്യ സമാജ് ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് താൻ വിഷം കഴിച്ചുവെന്ന് വരൻ വധുവിനെ അറിയിക്കുന്നത്. പിന്നാലെ വധുവും വിഷം കുടിക്കുകയായിരുന്നു.

വിവരമറിഞ്ഞ ബന്ധുക്കൾ ഉടൻ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും 21കാരനായ വരനെ രക്ഷിക്കാനായില്ല. ഇതിനിടെ വിഷം കുടിച്ച 20കാരിയായ വധു അതീവ ഗുരുതരാവസ്ഥയിലാണ്.

കഴിഞ്ഞ കുറച്ച് ദിവസമായി വിവാഹത്തിനായി യുവതി യുവാവിനെ സമ്മർദത്തിലാക്കിയിരുന്നുവെന്നും യുവാവ് രണ്ട് വർഷത്തെ സമയം ചോദിച്ചതോടെ പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടുവെന്നും വരന്റെ കുടുംബം പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക