01
Jun 2023
Sat
01 Jun 2023 Sat

ഈരാറ്റുപേട്ട: സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് അജ്മി ഫുഡ് പ്രോഡക്ട്സിന്റെ പിൻവശത്ത് ശനി ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

25 അടിയോളം ഉയരമുള്ള കട്ടിങ്ങിന്
സംരക്ഷണഭിത്തി നിർമിക്കുന്നതിനിടെയായിരുന്നു അപകടം. പില്ലർ നിർമിക്കുന്നതിന് കുഴിയെടുക്കുന്നതിനിടെ തൊഴിലാളിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കൈകൾ കൊണ്ട് മണ്ണ് നീക്കിയാണ് രത്തനെ പുറത്തെടുത്തത്. പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും രക്ഷപ്രവർത്തനത്തിനായി പേട്ടയിലെത്തി.

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ സതീഷ്കുമാർ, കെ പി സന്തോഷ്, വിഷ്ണു എം ജെ, വിഷ്ണു എം പി, വിജേഷ് കുമാർ, ശരത്, അരുൺകുമാർ, അജിത്കുമാർ, ഫിലിപ്പ് എന്നിവരും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.