ടോൾ പ്ലാസ ഒഴിവാക്കി യാത്ര ചെയ്യുന്നതിന് പണം വാങ്ങിവന്ന അഞ്ചുപേർക്കെതിരേ ഗുജറാത്ത് പൊലീസ് കേസെടുത്തു. മോർബി ജില്ലയിലാണ് സംഭവം. ടോൾ പ്ലാസയിൽ നൽകേണ്ട പണത്തിന്റെ ചെറിയൊരു പങ്കുമാത്രം വാങ്ങിയായിരുന്നു തങ്ങളുടെ വസ്തുവിലൂടെ സംഘം വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.
|
ടോൾ പ്ലാസ ഒഴിവാക്കി നിരവധി വാഹനങ്ങൾ ഇടറോഡിലൂടെ പോവുന്നത് കണ്ടെത്തിയ അധികൃതർ അന്വേഷണം നടത്തിയാണ് ഇതിന് അവസരമൊരുക്കിയിരുന്ന അഞ്ചുപേർക്കെതിരേ കേസെടുത്തത്. വഴിയരികിലെ ഹോളോബ്രിക്സ് നിർമാണ യൂനിറ്റിന്റെ ഉടമ അമരീഷ് പട്ടേൽ അടക്കമുള്ളവർക്കെതിരേയാണ് കേസ്. ഈ യൂനിറ്റിന്റെ ഉള്ളിലൂടെയായിരുന്നു ടോൾ പ്ലാസ ഒഴിവാക്കിയുള്ള വഴി പോയിരുന്നത്.
വൈദ്യുതി പ്രശ്നത്തെ തുടർന്ന് ഒന്നരവർഷം മുമ്പ് ഹോളോബ്രിക്സ് നിർമാണ യൂനിറ്റിന്റെ പ്രവർത്തനം നിലച്ചിരുന്നു. ഇതിനു ശേഷമാണ് ഗേറ്റ് സ്ഥാപിച്ച് വാഹനങ്ങളിൽ നിന്ന് പണമീടാക്കി തുടങ്ങിയത്. ഇതേ പോലെ രണ്ട് റെയിൽവേ ക്രോസുകൾ കടന്നുപോവുന്ന വഴിയിലും ഗേറ്റുകൾ സ്ഥാപിച്ച് മറ്റു രണ്ടുപേർ വാഹനങ്ങളിൽ നിന്ന് ചെറിയ തോതിൽ പണം വാങ്ങിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





