15
Aug 2024
Tue
15 Aug 2024 Tue
Hajj 2025: 4060 applications received so far

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് ഇതുവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കിയത് 4060 പേര്‍. 710 അപേക്ഷകള്‍ 65+ വയസ്സ് വിഭാഗത്തിലും 342 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്‌റമില്ലാത്ത തീര്‍ത്ഥാടകര്‍) വിഭാഗത്തിലും 3008 അപേക്ഷകള്‍ ജനറല്‍ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചതെന്ന് ഹജ്ജ ്കമ്മിറ്റി അറിയിച്ചു.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബര്‍ 9 ആണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഹജ്ജ് കമ്മിറ്റിയുടെ സൈറ്റിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. ‘Hajsuvidha’ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് 15012026 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം.

READ ALSO: ഇന്തോനേഷ്യയില്‍ 90 % മുസ്ലിംകള്‍, ഹിന്ദുക്കള്‍ 2 % മാത്രം, 11,000 അമ്പലവും ഉണ്ട്, എന്നാല്‍ അവിടെ കലാപമുണ്ടാകാത്തിനുള്ള കാരണം ആര്‍.എസ്.എസ് ഇല്ലാത്തതാണ്… ചര്‍ച്ചയായി പ്രകാശ് രാജിന്റെ കമന്റ്

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന്നായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കരിപ്പൂര്‍ ഹജ്ജ് ഹൗസിലും പുതിയറ റീജ്യണല്‍ ഓഫീസിലും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അപേക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:

തിരുവനന്തപുരം മുഹമ്മദ് യൂസഫ് 9895648856.

കൊല്ലം നിസാമുദ്ധീന്‍ ഇ. 9496466649.

പത്തനംതിട്ട നാസര്‍ എം. 9495661510.

ആലപ്പുഴ മുഹമ്മദ് ജിഫ്രി സി.എ. – 9495188038.

കോട്ടയം ശിഹാബ് പി.എ. 9447548580.

ഇടുക്കി അബ്ദുല്‍ സലാം സി.എ. 9961013690

എറണാകുളം കുഞ്ഞുമുഹമ്മദ് ഇ.കെ. 9048071116

പാലക്കാട് ജാഫര്‍ കെ.പി. 9400815202

മലപ്പുറം മുഹമ്മദ് റഊഫ് യു. 9846738287

കോഴിക്കോട് നൗഫല്‍ മങ്ങാട്. 8606586268

വയനാട് ജമാലുദ്ധീന്‍ കെ. 9961083361

കണ്ണൂര്‍ നിസാര്‍ എം.ടി. 8281586137

കാസറഗോഡ് മുഹമ്മദ് സലീം കെ.എ. 9446736276

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷകളുടെ സൂക്ഷ്മപരിശോധനയുടെ ഉദ്ഘാടനം കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയാണ് നിര്‍വ്വഹിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒഫിഷ്യല്‍ പി.കെ. അസൈന്‍, കെ.പി നജീബ്, കെ. മുഹമ്മദ് റാഫി, പി. മുജീബ്‌റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

4060 people have applied online for Hajj 2025 through Kerala State Hajj Committee so far. 710 applications have been received in 65+ age category, 342 applications in Ladies Without Mehram category and 3008 applications in General category category.