ഹൈദരാബാദ്: ഇന്ത്യയിലെ രാഷ്ട്രീയ സ്വയംസേവക് സംഘ് (RSS) പോലുള്ള വലതുപക്ഷ ഹിന്ദു ദേശീയ ഗ്രൂപ്പുകളുടെ വിഭജന രാഷ്ട്രീയവും ഇന്തോനേഷ്യയിലെ മതപരമായ വൈവിധ്യവും മതാന്തര സമാധാനവും താരതമ്യപ്പെടുത്തിയുള്ള നടന്‍ പ്രകാശ് രാജിന്റെ കമന്റ് വൈറല്‍. മതപരമായ വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇന്തോനേഷ്യയില്‍ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ആര്‍.എസ്.എസിനും ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിക്കും (BJP) എതിരെ ആഞ്ഞടിച്ച് നടന്‍ ചോദിച്ചു.
|
’90 ശതമാനം മുസ്ലിംകളും കഷ്ടിച്ച് 2 ശതമാനം മാത്രം ഹിന്ദുക്കളുമുള്ള ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. വലിയ മതപരമായ അസമത്വങ്ങള്‍ ഉണ്ടായിരുന്നിട്ടും രാജ്യത്ത് 11,000 ഹിന്ദു ക്ഷേത്രങ്ങളുണ്ട്. എന്നിരുന്നാലും, ആര്‍എസ്എസ് ഇല്ലാത്തതിനാല്‍ അവിടെ കലാപങ്ങളൊന്നും ഉണ്ടായതായി ഞാന്‍ കേട്ടിട്ടില്ല- എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രസ്താവന. (“Indonesia is a Muslim-majority country with 90 percent Muslims and barely 2 percent Hindus. Despite the vast religious disparities, there are an impressive 11,000 Hindu temples in the country. However, I haven’t heard of any riots there as there is no RSS.”)
സോഷ്യല്‍ മീഡിയയിലെ ഹിന്ദുത്വ അനുഭാവികള്‍ക്കിടയില്‍ വലിയ തോതില്‍ പ്രകോപനമാണ് ഈ കമന്റ് സൃഷ്ടിച്ചത്.
ഈ കണക്ക് ഇന്തോനേഷ്യയില്‍ നിലനില്‍ക്കുന്ന മതസഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രകടമാക്കുന്നുവെന്നും അഭിപ്രായപ്പെട്ട അദ്ദേഹം, ഹിന്ദു ദേശീയ ഗ്രൂപ്പുകളുടെ വിഭജന രാഷ്ട്രീയവും അക്രമാമാസക്ത നിലപാടുകളുമാണ് രാജ്യത്തെ അശാന്തിയുടെയും കലാപങ്ങളുടെയും മൂലകാരണമെന്നും വ്യക്തമാക്കി.
‘അവര്‍ (ബിജെപി) യുവാക്കളെ ചിന്തയില്‍ നിന്ന് സെന്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. അവര്‍ വിദ്വേഷം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. വെറുപ്പിനായി ആളുകള്‍ സ്വയം വില്‍ക്കുന്നതില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല, പക്ഷേ ദയവായി എന്റെ രാജ്യം വില്‍ക്കരുത്- പ്രമുഖ പാര്‍ട്ടലായ ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു. അഭിമുഖം കഴിഞ്ഞവര്‍ഷത്തേത് ആണെങ്കിലും അതിലെ ഈ വാചകങ്ങള്‍ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഹിന്ദുത്വ സംഘടനകള്‍ക്കും ബിജെപിക്കും നേരെയുള്ള നിശിത വിമര്‍ശകനാണ് പ്രകാശ് രാജ്. ഇതിന്റെ പേരില്‍ പലതവണ അദ്ദേഹം ഹിന്ദുത്വസംഘടനകളുടെ സൈബര്‍ ആക്രമണത്തിനിരയായിട്ടുണ്ട്. പ്രകാശ് രാജ് ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നുവെന്ന് ഹിന്ദുത്വ പ്രൊഫൈലുകള്‍ നേരത്തെ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ എന്നെ വാങ്ങാന്‍ തക്ക സമ്പന്നരല്ല ബി.ജെ.പി എന്നാണ് പ്രകാശ് രാജ് ഇതിനോട് പ്രതികരിച്ചത്.
Why no riots in Indonesia despite religious diversity becaus there is not rss Prakash Raj


