31
Oct 2025
Thu
31 Oct 2025 Thu
Hameed sentenced for capital punishment over Cheenikkuzhi massacre

ഇടുക്കി ചീനിക്കുഴിയില്‍ മകനടക്കം നാലുപേരെ വീടിനു തീയിട്ടുകൊന്ന ഹമീദിന് വധശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴ നല്‍കാനും തൊടുപുഴ അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. 2022 മാര്‍ച്ച് 18 നായിരുന്നു ഇയാള്‍ തന്റെ മകന്‍ മുഹമ്മദ് ഫൈസലിനെയും മരുമകള്‍ ഷീബയെയും പേരകുട്ടികളായ മെഹ്‌റിന്‍, അസ്‌ന എന്നിവരെയും വീടിനു തീകൊളുത്തി കൊന്നത്.

whatsapp ചീനിക്കുഴിയില്‍ മകനടക്കം നാലുപേരെ വീടിനു തീയിട്ടുകൊന്ന ഹമീദിന് വധശിക്ഷ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബ വഴക്ക്, സ്വത്ത് തര്‍ക്കം എന്നിവ കാരണമായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. കിടപ്പുമുറി പുറത്തു നിന്ന പൂട്ടിയ ശേഷമായിരുന്നു ഇയാള്‍ പെട്രോളൊഴിച്ചു തീകൊളുത്തിയത്. പെട്രോള്‍ നിറച്ച കുപ്പികള്‍ ജനല്‍ വഴി മുറിക്കുള്ളിലേക്ക് എറിയുകയും ചെയ്തിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്ക് കാലിയാക്കിയ ശേഷമായിരുന്നു പ്രതിയുടെ അക്രമം. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ ആരെയും രക്ഷിക്കാന്‍ സാധിച്ചില്ല. 71 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.

പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ശ്വാസ തടസ്സം ഉള്‍പ്പെടെ ഉള്ള അസുഖങ്ങള്‍ ഉണ്ടെന്നും വാദിച്ച പ്രതിയുടെ അഭിഭാഷകന് ഇതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നു കോടതിയില്‍ വാദിക്കുകയുണ്ടായി.

ALSO READ: പിഎഫ്‌ഐ ബന്ധമാരോപിച്ച് ബിസിനസുകാരനില്‍ നിന്ന് വ്യാജ പോലീസ് തട്ടിയത് 1.32 കോടി രൂപ