15
Mar 2023
Mon
15 Mar 2023 Mon

കൊച്ചി: നടി ഷംന കാസിമിന്റെ ഗർഭധാരണവും വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ഹോട്ട് ടോപ്പിക്കുകളിലൊന്ന്. താൻ വിവാഹിതയായി എന്ന് പറഞ്ഞ് ഷംന വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് 2022 ഒക്ടോബർ മാസത്തിലാണ്. അതുകഴിഞ്ഞ് മൂന്നു മാസം പിന്നിട്ടപ്പോഴേക്കും ഏഴു മാസം ഗർഭം തികഞ്ഞതിന്റെ ചത്രങ്ങളും എത്തി. ദുബായിയിലെ ബിസിനസ്സുകാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ഇദ്ദേഹം മലയാളിയാണ്. വിവാഹത്തിന് മുൻപേ ഗർഭിണിയായോ എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. അതിന് മറുപടിയായി രംഗത്തുവന്നിരിക്കുകയാണ് താരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹത്തിന് മുമ്പ് തന്റെ നിക്കാഹ് നടന്നത് ജൂണ് 12നാണെന്നും അന്നുമുതൽ ഒരുമിച്ചാണ് താമസമെന്നും ഷംന സ്വന്തം യുട്യൂബ് ചാനലിലൂടെ വിശദീകരിച്ചു. ‘എന്റെ പ്രഗ്‌നൻസിയുമായി ബന്ധപ്പെട്ട് കുറെ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്നാൽ എന്റെ നിക്കാഹ് നടന്നത് ജൂണ് 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങായിരുന്നു. കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാൽ ചില വധു-വരന്മാർ രണ്ടായി താമസിക്കും. ചിലർ ഒരുമിച്ച് താമസിക്കും. ഞങ്ങൾ നിക്കാഹിനു ശേഷം ലിവിംഗ് ടുഗെതർ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയത്. ഞാൻ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു അപ്പോൾ. അതിനാൽ എനിക്ക് കുറച്ച് സമയം കൂടി ആവശ്യമായിരുന്നു. അതിനാൽ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറിൽ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം.

ഞാനിപ്പോൾ വളരെ സന്തോഷവതിയാണ്. ഞാനെന്റെ ജീവിതം ആസ്വദിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്. പ്രഗ്നൻസി സമയത്ത് ചെയ്ത സിനിമകളിലൊന്നാണ് മാർച്ച് 30ന് വരാനിരിക്കുന്ന ദസറ. മറ്റൊന്ന് തമിഴ് ചിത്രമായ ഡെവിൾ ആണ്. ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിക്കുന്ന സമയത്ത് ഞാൻ നാലുമാസം ഗർഭിണിയായിരുന്നുവെന്നും അവർ വ്യക്തമാക്കി.