12
Oct 2025
Sat
12 Oct 2025 Sat
Hardik Pandya and Mahika Sharma

Hardik Pandya dating with Mahika sharma ഊഹാപോഹങ്ങള്‍ക്ക് സ്ഥിരീകരണം. വിമാനത്താവളത്തില്‍ ഒരുമിച്ചെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബോളിവുഡ് നടിയും മോഡലുമായ മഹിക ശര്‍മയും. ഇന്നലെ പുലര്‍ച്ചെയാണ് മുംബൈ വിമാനത്താവളത്തില്‍ ഇരുവരും ഒരുമിച്ചെത്തിയത്.

whatsapp പ്രണയം പരസ്യം; വിമാനത്താവളത്തില്‍ ഒരുമിച്ചെത്തി ഹാര്‍ദിക് പാണ്ഡ്യയും ബോളിവുഡ് നടിയും
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡേറ്റിങ്ങിലാണെന്ന അഭ്യൂഹത്തിനിടെ ആദ്യമായാണ് പൊതുയിടത്തില്‍ ഇവര്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്. കറുത്ത വസ്ത്രം ധരിച്ച് വിമാനത്താവളത്തില്‍ നിന്ന് ഇരുവരും വരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ അഭ്യൂഹങ്ങള്‍ സത്യമാണെന്ന നിഗമനത്തിലാണ് ആരാധകര്‍.

ഹാര്‍ദിക്കിന്റെ ജഴ്‌സി നമ്പറായ 33 എന്നത് മഹികയുടെ ഒരു ഫോട്ടോയില്‍ കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന സംശയം ഉയര്‍ന്നത്. ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചില ഫോട്ടോകളില്‍ പലതും ഒരേ സ്ഥലങ്ങളില്‍ നിന്നുള്ളതാണെന്ന് പിന്നാലെ ആരാധകര്‍ കണ്ടെത്തി.

പിഎം നരേന്ദ്ര മോദി എന്ന സിനിമയില്‍ വിവേക് ഒബ്‌റോയിക്കൊപ്പം മഹിക അഭിനയിച്ചിട്ടുണ്ട്. നടിയും സെര്‍ബിയന്‍ മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും ഹാര്‍ദിക് പാണ്ഡ്യയും കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം 2020ലായിരുന്നു ഇവരുടെ വിവാഹം.